
നക്ഷത്രവിചാരം
സമ്പൂര്‍ണ വിഷുഫലം 2019- ഭരണി
ഭരണി
ജോലി സംബന്ധമായി വിദേശയാത്ര. ആരോഗ്യം വീണ്ടെടുക്കും, തൊഴില്‍മേഖലയില്‍ സമ്മര്‍ദം വര്‍ധിക്കുന്നതിനാല്‍ അനുയോജ്യമായ തൊഴിലിനായി ശ്രമം നടത്തും.
സഹപ്രവര്‍ത്തകരില്‍ നിന്നും പിന്തുണ കുറയും, സന്താനങ്ങള്‍ നിമിത്തം സന്തോഷാനുഭവങ്ങള്‍. വിലപിടിച്ച രേഖകള്‍ യാത്രാവേളകളില്‍ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം, അടുത്ത ബന്ധുക്കളുടെ വിയോഗം മാനസിക ദുഃഖം വര്‍ധിപ്പിക്കും.
സുതാര്യമായ പെരുമാറ്റ ശീലം വളര്‍ത്തിയെടുത്താല്‍ ഒരു പരിധി വരെ പരാജയങ്ങളെ തടുത്തു നിര്‍ത്താന്‍ സാധിക്കും, സുഹൃത്തുക്കളുമായി അകലാനിട വരും, സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം, യാത്രകള്‍ അടിക്കടി നടത്തേണ്ടതായി വരും.