നക്ഷത്രവിചാരം
സമ്പൂര്‍ണ വിഷുഫലം 2019- ആയില്യം

ആയില്യം

അഭിപ്രായ ഭിന്നതകള്‍ കുടുംബജീവിതത്തിന്റെ താളംതെറ്റിക്കാതെ ശ്രദ്ധിക്കണം, സന്താനങ്ങള്‍ക്ക് ഉയര്‍ന്ന തൊഴില്‍ ലഭിക്കും, ബന്ധുജനങ്ങളുമായുള്ള അകല്‍ച്ച വര്‍ധിക്കും.

അടുത്ത സുഹൃത്തുക്കളുമായുണ്ടായിരുന്ന ബന്ധം തകരുന്നതിനിടയുണ്ട്, ഒരു കാര്യവും വ്യക്തമായി മനസിലാക്കാതെ പ്രവര്‍ത്തിക്കുന്നതിന് ഭാവിയില്‍ മനസ്താപത്തിന് ഇട വരുത്തും, കടബാധ്യതകള്‍ തീര്‍ക്കും.

വിലപിടിച്ച വസ്തുക്കള്‍ യാത്രാവേളകളില്‍ നഷ്ടപ്പെടുന്നതിന് ഇടയുണ്ട്, തൊഴില്‍ മേഖലകളില്‍ ഉത്തരവാദിത്വും ചുമതലകളും വര്‍ധിക്കും, ശത്രുക്കളുടെ കെണിയില്‍ വീഴുന്നതിനിടയുണ്ട്. വാഹനം സംബന്ധമായി വലിയ ചെലവുകള്‍ വരും, വാസഗൃഹം മാറുന്നതിനിടയുണ്ട്.

Related Posts