നക്ഷത്രവിചാരം
സമ്പൂര്‍ണ വിഷുഫലം 2019- അത്തം

അത്തം

തൊഴില്‍ സംബന്ധമായി കൂടുതല്‍ ശ്രദ്ധിക്കണം, ഒരുകാര്യത്തിലും ഉറപ്പ് ലഭിക്കാതെ നിലവിലെ തൊഴിലില്‍ നിന്നും മാറരുത്, സാമ്പത്തിക നില മെച്ചപ്പെടും.

ജീവിതചര്യ മാറ്റുന്നതിന്റെ ഭാഗമായി യോഗ തുടങ്ങിയ മാര്‍ഗങ്ങള്‍ ശീലിക്കും, സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും, ബന്ധുജനങ്ങളുടെ പിന്തുണ ലഭിക്കും, വാഹനം മാറ്റി വാങ്ങുന്നതിനിടയുണ്ട്, ജാമ്യം നില്‍ക്കരുത്, ലോണ്‍, ചിട്ടി എന്നിവയില്‍ നിന്നും ധനലാഭം ഉണ്ടാകും.

പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, മാതാവിന്റെ ബന്ധുക്കളില്‍ നിന്നും സഹായം ലഭിക്കും, മുതിര്‍ന്ന സഹോദരന്മാരുടെ അനാരോഗ്യത്തില്‍ ആശങ്കയനുഭവപ്പെടും.

Related Posts