നക്ഷത്രവിചാരം
സമ്പൂര്‍ണ വിഷുഫലം 2019- അശ്വതി

അശ്വതി

വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും, അകന്നു നിന്നിരുന്ന ബന്ധുക്കള്‍ പിണക്കമെല്ലാം മറന്ന് അടുത്തു വരും. ദമ്പതികള്‍ തമ്മിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതകള്‍ രമ്യമായി പരിഹരിക്കും.

കുടുംബത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും, മാതൃതുല്യരായവര്‍ക്ക് ശാരീരിക വൈഷമ്യങ്ങളുണ്ടാകും, അത് നിങ്ങളെ പ്രതികൂലമായി ബാധിക്കും, തൊഴില്‍ സംബന്ധമായി മാറ്റങ്ങളുണ്ടാകും.

നിലവിലെ ബുദ്ധിമുട്ടാര്‍ന്ന അന്തരീക്ഷത്തില്‍ നിന്നും പുരോഗതിയിലേക്കായിരിക്കും മാറ്റം, നിസാര കാര്യങ്ങളെ സംബന്ധിച്ച് അടുത്ത സുഹൃത്തുക്കളുമായി കലഹങ്ങളുണ്ടാകും, ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കും, പെണ്‍മക്കള്‍ക്ക് പൂര്‍വിക സ്വത്ത് ഭാഗംവച്ച് നല്‍കും.

Related Posts