നക്ഷത്രവിചാരം
സമ്പൂര്‍ണ വിഷുഫലം 2019- അനിഴം

നിര്‍മാണ പ്രവര്‍ത്തികള്‍ക്കു വിചാരിച്ചതിലേറെ ചെലവ് വരും. കുടുംബത്തില്‍ മംഗളകര്‍മം നടക്കും,സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ അച്ചടക്കം പാലിക്കണം.

വിവാദ വിഷയങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം, ജീവിത പങ്കാളിയുമായി അഭിപ്രായവ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം, വിദ്യാര്‍ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം.

വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും, അവധിക്ക് നാട്ടിലെത്തുന്നതിനും ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനും അവസരമുണ്ടാകും, വൈദ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പേരും പ്രശസ്തിയും കൈവരും, സഹോദരങ്ങളെ സാമ്പത്തികമായി സഹായിക്കും, പ്രണയവിവാഹം നടക്കാം.

Related Posts