സ്പെഷ്യല്‍
വിഷുക്കണിയ്ക്കുള്ള ശുഭമുഹൂര്‍ത്തം: വിദേശരാജ്യങ്ങളിലേത് ഉള്‍പ്പടെ

2021 ബുധനാഴ്ച അതിപുലർച്ചെ 02.32.44 സെക്കന്റിന് ഭരണി നക്ഷത്രത്തിൽ വെളുത്തപക്ഷ ദ്വിതീയ തിഥിയിൽ വരാഹ കരണത്തിൽ പ്രീതിനാമയോഗത്തിൽ മകരലഗ്നത്തിൽ ആകാശഭൂതോദയത്തിൽ മേടവിഷു ആരംഭം. വിഷുക്കണി മുഹൂർത്തം: 2021 ഏപ്രിൽ 14 ന് അതിപുലർച്ചെ 05.00 മുതൽ 05.53 വരെ ഉത്തമകാലമാകുന്നു (കേരളത്തിൽ)

വിഷുക്കണിയ്ക്കുള്ള ശുഭമുഹൂര്‍ത്തം:

2021, ഏപ്രില്‍ 14 പുലര്‍ച്ചെ 05.00 മുതൽ 05.53 വരെ ഉത്തമം (ഗണനം: കൊല്ലം ജില്ല)

ചില വിദേശരാജ്യങ്ങളിലെ വിഷുക്കണി മുഹൂര്‍ത്തം:

UAE : 04.40am to 05.36am (14-4-2021)

Saudi: 04.15 to 05.12am (14-4-2021)

Qatar: 04.00am to 04.52am (14-4-2021)

Oman: 04.25am to 05.25am (14-4-2021)

Kuwait: 04.05am to 05.03am (14-4-2021)

Bahrain: 04.00 to 04.55am (14-4-2021)

ചുവടെ എഴുതുന്ന രാജ്യങ്ങളിൽ അവരുടെ 14-04-2021 തീയതിയിലാണ് വിഷുക്കണി മുഹൂർത്തം എടുത്തിട്ടുള്ളത്. അവരുടെ Day Savings Time (DST) കണക്കുകൂട്ടിയിട്ടില്ല. ഇത് ആപ്ലിക്കബിൾ ആയവർ അത്രയും സമയം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യേണ്ടതാണ്.

വിഷുക്കണി മുഹൂർത്തം (2021):

Sydney: (അവിടെ സൂര്യൻ പക്ഷെ മേടത്തിലേക്ക് മാറുന്നത് അവിടുത്തെ 14-4-2021, മേടം ഒന്ന് രാവിലെ 07.02.44 സെക്കന്റിനാണ്. യഥാർത്ഥ ജ്യോതിഷ നിയമപ്രകാരം മേടവിഷു ആചരിക്കേണ്ടത് തൊട്ടടുത്ത ദിവസമായ മേടം രണ്ടിനാണ്. അങ്ങനെയെങ്കിൽ ഇവർക്കുള്ള വിഷുക്കണി മുഹൂർത്തം അവിടുത്തെ 15-4-2021ന് 05.30 മുതൽ 05.57 വരെയാകുന്നു)

New Zealand-Wellington: (അവിടെ സൂര്യൻ പക്ഷെ മേടത്തിലേക്ക് മാറുന്നത് അവിടുത്തെ 14-4-2021, മേടം ഒന്ന് രാവിലെ 09.02.44 സെക്കന്റിനാണ്. യഥാർത്ഥ ജ്യോതിഷ നിയമപ്രകാരം മേടവിഷു ആചരിക്കേണ്ടത് തൊട്ടടുത്ത ദിവസമായ മേടം രണ്ടിനാണ്. അങ്ങനെയെങ്കിൽ ഇവർക്കുള്ള വിഷുക്കണി മുഹൂർത്തം അവിടുത്തെ 15-4-2021ന് 06.01 മുതൽ 06.31 വരെയാകുന്നു)

Uganda: 05.20am to 06.25am

Canada Prince Edward Island: 04.15am to 05.08am

Washington DC: 04.15am to 05.12am (14-4-2021)

London: 04.00am to 04.47am (14-4-2021)

Anil Velichappad
Uthara Astro Research Center.
Mob: 9497 134 134, 0476-296 6666.

Related Posts