പൈതൃകം
വിഷുകൈനീട്ടം ആരില്‍നിന്നെല്ലാം വാങ്ങാം; അനില്‍ വെളിച്ചപ്പാടന്‍ എഴുതുന്നു

വിഷുക്കൈനീട്ടം എല്ലാ നക്ഷത്രക്കാരില്‍ നിന്നും വാങ്ങാം. വിഷുക്കൈനീട്ടം വാങ്ങുന്നതിന് ചില നക്ഷത്രങ്ങള്‍ പാടില്ലെന്ന് ചില അല്പന്മാര്‍ എഴുതിവിടുന്നുണ്ട്. അങ്ങനെയൊരു ജ്യോതിഷവിധിയോ ആചാരമോ നിലവിലില്ല. രക്ഷകര്‍ത്താവ്, സഹോദരങ്ങള്‍ എന്നിവര്‍ നല്‍കുന്ന കൈനീട്ടം വാങ്ങുമ്പോള്‍ നക്ഷത്രം നോക്കുന്നതെന്തിന്? വേധനക്ഷത്രക്കാരനായ പിതാവ് നല്‍കുന്ന വിഷുക്കൈനീട്ടം വാങ്ങരുതെന്ന് പറയുന്ന ഈ അല്പന്മാര്‍ ചിന്തിച്ചിട്ടുണ്ടോ; ആ പിതാവ് ഇല്ലായിരുന്നെങ്കില്‍ ഇന്ന് വിഷുക്കൈനീട്ടം വാങ്ങാന്‍ ആ പുത്രന്‍ ഉണ്ടാകുമായിരുന്നില്ലെന്ന്

വേധദോഷക്കാരനില്‍ നിന്നും കൈനീട്ടം വാങ്ങി വന്‍വിജയം വരിച്ച നിരവധി പ്രസ്ഥാനങ്ങള്‍ ഞങ്ങള്‍, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിന് പറയാന്‍ സാധിക്കും. അങ്ങനെയൊരു തെളിവോ, അതിനുള്ള പ്രമാണമോ അറിയാത്ത അല്പന്മാര്‍ പറയുന്ന ‘കൈനീട്ട നക്ഷത്രങ്ങളെ’ നിഷ്‌ക്കരുണം തള്ളിക്കളയണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

Anil Velichappad
Uthara Astro Research Center.
Mob: 9497 134 134, 0476-296 6666.

Related Posts