മന്ത്രങ്ങള്‍
കാര്യസിദ്ധിക്കും വിജയത്തിനും ഏറ്റവും ശ്രേഷ്ഠമായ മന്ത്രം

പുരാണ ഗ്രന്ഥങ്ങളില്‍ വിശേഷിച്ച് സഹസ്രനാമങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായ ഒന്നാണ് വിഷ്ണു സഹസ്രനാമം.
ഭഗവാന്റെ ആയിരം നാമങ്ങള്‍ ഉരുവിടുന്നതിലൂടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും ആരോഗ്യവും രാജസ്‌നേഹവും ഭയം ഇല്ലായ്മയും അത് നമുക്ക് പ്രദാനം ചെയ്യുന്നു.

ജീവാത്മാവും പരമാത്മാവും ഒന്നാണെന്ന അദ്വൈത മന്ത്രം മനസ്സിലാക്കി ഭഗവാന്‍ എല്ലാവരിലും കുടികൊള്ളുന്നു എന്ന ഭാഗവത ധര്‍മ്മം ഉള്‍ക്കൊണ്ട് ഉരുവിടുമ്പോള്‍ ഭഗവാന്റെ ആയിരം നാമങ്ങള്‍ നമ്മുടെതന്നെ നാമമായി പരിണമിക്കുന്നു. ഭഗവാന്റെ തന്നെ നാമങ്ങള്‍ നമ്മുടേതായി തീരുമ്പോള്‍ ഭഗവാന്റെ സ്വഭാവഗുണങ്ങളും വിശേഷണങ്ങളും നമ്മുടേതായി തീരേണ്ടതുമാണ്.

ഭഗവാന്റെ ശ്രേഷ്ഠ ഗുണങ്ങളെ വര്‍ണിക്കുന്ന സഹസ്രനാമം മറിച്ച് മനുഷ്യനില്‍ വേണ്ട, മനുഷ്യന്‍ ഉള്‍ക്കൊള്ളേണ്ട മനുഷ്യന്‍ മനസ്സിലാക്കേണ്ട നല്ല സ്വഭാവഗുണങ്ങള്‍ ആണെന്ന് നമുക്ക് തല്‍ക്കാലം മനസ്സിലാക്കാം. ഇതേ കുറിച്ച് കൂടുതല്‍ അറിയാന്‍ നിങ്ങളെ ഈ വീഡിയോ സഹായിക്കും. വീഡിയോ കാണാം:

Related Posts