മന്ത്രങ്ങള്‍
ഗര്‍ഭകാലത്ത് വിഷ്ണു ഭഗവാനെ ഇങ്ങനെ പ്രാര്‍ഥിച്ചാല്‍

സ്ത്രീകളെ സംബന്ധിച്ചെടുത്തോളം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലമാണ് ഗര്‍ഭകാലം. സുഖപ്രസവത്തിനും സന്താനലബ്ദിക്കും വ്യാഴത്തെയാണ് പ്രീതിപ്പെടുത്തേണ്ടത്.ജാതകത്തില്‍ അഞ്ചാംഭാവം, കാരകനായ വ്യാഴം ഇവയൊക്കെക്കൊണ്ടാണ് പ്രസവവും സന്താനഗുണവുമൊക്കെ ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെ ഗര്‍ഭകാലത്ത് വ്യാഴത്തിന്റെ ദേവനായ വിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നത് ഉത്തമമാണ്.

ഗര്‍ഭകാലത്ത് ഭഗവാന്‍ മഹാവിഷ്ണുവിനെ പൂജിക്കുകയും എപ്പോഴും സ്മരിക്കുകയും ചെയ്യണം. പുരുഷസൂക്തം ജപിച്ച നെയ് സേവിക്കുന്നത് നല്ലതാണെന്ന് ആചാര്യന്‍മാര്‍ പറയുന്നു. ഗര്‍ഭകാലത്ത് ജന്മനക്ഷത്രം തോറും വിഷ്ണുപൂജ ചെയ്യുന്നതിനൊപ്പം തന്നെ എട്ടാമാസത്തില്‍ ശുക്ലപക്ഷ ദ്വാദശി, സപ്തമി എന്നിവയിലും രോഹിണി, തിരുവോണം എന്നീ നാളുകളിലും വിഷ്ണുപൂജ നടത്തണമെന്നും വിധിയുണ്ട്. ഗര്‍ഭിണിയുടെ ജാതകപരിശോധന നടത്തി അഞ്ചാം ഭാവവുമായി അനിഷ്ടബന്ധങ്ങളുള്ള ഗ്രഹങ്ങളെന്നു കണ്ടാല്‍ ആ ഗ്രഹങ്ങളെക്കൂടി പ്രീതിപ്പെടുത്തണം. കുലദേവതാ പ്രീതി, സര്‍പ്പപ്രീതി എന്നിവ നടത്തുന്നതും ഉത്തമമാണ്.

ഗര്‍ഭകാലത്ത് പകലുറക്കം, ഉപവാസം, വഴിനടത്തം, വേഗം, രാത്രിയില്‍ ഉറക്കമിളയ്ക്കല്‍ എന്നിവ പാടില്ല. ഗര്‍ഭകാലത്തെ അമ്മയുടെ ശാരീരിക മാനസിക വ്യാപാരങ്ങള്‍ കുട്ടികളെ ബാധിക്കുമെന്നതിനാല്‍ ശുഭചിന്തയോടുകൂടി ഇരിക്കുക. ദേഷ്യപ്പെടുക, ടെന്‍ഷനടിക്കുക തുടങ്ങിയവ ഒഴിവാക്കണം. ശാന്തവും ശുദ്ധവുമായ സംഗീതം ഗര്‍ഭകാലത്ത് കേള്‍ക്കുന്നത് ഉത്തമമാണ്. നാരായണീയ പാരായണം ശ്രവിക്കുന്നത് ശ്രേയസ്‌കരമാണ്.

‘ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ‘ –
ഈ മന്ത്രം കഴിയുന്നിടത്തോളം ഭക്തിയോടെ ജപിക്കുക.

ഗര്‍ഭകാലത്ത് ജപിക്കാന്‍ ചില മന്ത്രങ്ങളും പ്രാര്‍ഥനകളും ചുവടെ ചേര്‍ക്കുന്നു:

ലളിതാസഹസ്രനാമ ധ്യാനം

ഓം സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം
മാണിക്യമൗലി സ്ഫുരത് താരാനായകശേഖരാം
സ്മിതമുഖീമാപീനവക്ഷോരുഹാം
പാണിഭ്യാമളി പൂര്‍ണ്ണരത്‌നചഷകം രക്തോത്പലം ബിഭ്രതീം
സൗമ്യാം രത്‌നഘടസ്ഥ രക്തചരണാം ധ്യായേത് പരാമംബികാം.

ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം പത്മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിതലസത്  ഹേമപദ്മാം വരാംഗീം
സര്‍വ്വാലങ്കാരയുക്താം  സതതമഭയദാം ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമൂര്‍ത്തിം സകലസുരനുതാം  സര്‍വ്വസമ്പത്പ്രദാത്രീം.

സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം
അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വലാം
ജപാകുസുമഭാസുരാം  ജപവിധൗ സ്മരേദംബികാം.

അരുണാം കരുണാതരംഗിതാക്ഷീം
ധൃതപാശാങ്കുശപുഷ്പബാണചാപാം
അണിമാദിഭിരാവൃതാം മയൂഖൈ
രഹമിത്യേവ വിഭാവയേ ഭവാനീം!

സന്താന ഗോപാലം

ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ
ദേഹിമേ തനയം കൃഷ്ണ ത്വാമഹം ശരണം ഗത:

Related Posts