നക്ഷത്രവിചാരം
ഈ നക്ഷത്രക്കാര്‍ക്ക് 25 വയസിനുശേഷം ജീവിതപുരോഗതി

ജ്യോതിഷ ആത്മീയ അറിവുകള്‍ക്കായി ജ്യോതിഷ വാര്‍ത്തയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.
https://chat.whatsapp.com/GdaPiqQXiS56XbzsUHswXZ

ബന്ധുജനങ്ങളെ സഹായിക്കുന്നതിന് കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്ന പ്രകൃതക്കാരായിരിക്കും വിശാഖം നക്ഷത്രക്കാര്‍. ആഢംബരം അഭിമാനപ്രശ്‌നമായി കണക്കാക്കി കടംവാങ്ങിയും പണംചെലവാക്കാന്‍ ഇവര്‍ മടിച്ചേക്കില്ല. അധ്വാനിച്ചു പ്രവര്‍ത്തിക്കാന്‍ യാതൊരു മടിയും കാണിക്കില്ല. ശരിയല്ലെന്ന് അറിഞ്ഞാലും തനിക്ക് ശരിയെന്നു തോന്നുന്ന കാര്യത്തിനായി വാദിക്കാനും തല്ലുകൂടാനും ഇക്കൂട്ടര്‍ക്ക് മടിയുണ്ടാകില്ല.

ഖിന്നസ്വഭാവവും യാഥാസ്ഥിതികത്വവും പ്രകടിപ്പിക്കുന്ന പ്രത്യേക തരക്കാരായിരിക്കും. വാക്കിലും പ്രവൃത്തിയിലും വിജയം തന്റേതു മാത്രമാക്കുന്നതിന് ഏതു കുറുക്കുവഴിയും സ്വീകരിച്ചേക്കാം. ആത്മവിശ്വാസമുള്ളവരെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ചേക്കാമെങ്കിലും നിഗൂഢശക്തികളെ അമിതമായി വിശ്വസിക്കുന്നവരാകാനും ഇടയുണ്ട്.

25 വയസിനുശേഷമായിരിക്കും ജീവിത പുരോഗതിയുണ്ടാകുന്നത്. സ്ത്രീകള്‍ക്ക് സല്‍ഗുണസമ്പന്നരായ ജീവിതപങ്കാളിയെ ലഭിക്കും. പുത്രിഭാഗ്യവും സമ്പത്തും ഉണ്ടാകും. കുടുംബപരമായ ചില ദോഷങ്ങള്‍ ഇക്കൂട്ടരെ അജ്ഞാത രോഗപീഡിതരാക്കാന്‍ ഇടയുണ്ട്.
ഒമ്പതു നക്ഷത്രങ്ങള്‍ കൂടിച്ചേര്‍ന്ന് വട്ടക്കിണറുപോലെ കാണപ്പെടുന്ന നക്ഷത്രമാണ് വിശാഖം. ഇലകള്‍കെട്ടി തോരണം തൂക്കിയതാണ് അടയാളം.

മൃദുതീഷ്ണവും അധോമുഖവും അശുഭകരവുമായ നക്ഷത്രമാണ്. ക്രൂരസ്വഭാവമുള്ള കര്‍മങ്ങള്‍ക്കു മാത്രമേ ഈ നക്ഷത്രം ഉപയോഗിക്കാവൂ. ഏതു കാര്യം മനസില്‍ വിചാരിച്ചാലും ഈ നക്ഷത്രക്കാര്‍ അതീവ വൈരാഗ്യബുദ്ധിയോടെ അത് നടപ്പാക്കും.
ദേവത-ഇന്ദ്രാണി, ഗണം-ആസുരം, യോനി-പുരുഷന്‍, ഭൂതം-അഗ്‌നി, മൃഗം-സിംഹം, പക്ഷി-കാകന്‍, വൃക്ഷം-വയ്യങ്കതവ്.

Related Posts