സ്പെഷ്യല്‍
കൊറോണക്കാലത്ത് ഗുരുവായൂരപ്പനെ കാണാന്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍9 മുതല്‍ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ദര്‍ശനം. ദിവസവും 600 പേര്‍ക്കാണ് ദര്‍ശനം അനുവദിക്കുക. www.guruvayurdewaswom.com എന്ന വിലാസത്തില്‍ ദര്‍ശനത്തിന് ബുക്ക് ചെയ്യാം. ഒരു ദിവസം 600 പേര്‍ക്കാണ് പ്രവേശനം.

രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് ദര്‍ശനസമയം. ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന തീയതിയും സമയവും രേഖപ്പെടുത്തിയ ക്യൂആര്‍ കോഡ് അടങ്ങിയ ടോക്കണ്‍ പ്രിന്റും തിരിച്ചറിയല്‍ കാര്‍ഡുമായാണ് ഭക്തര്‍ വരേണ്ടത്. അനുവദിച്ച ദര്‍ശനസമയത്തിന് 20 മിനിറ്റ് മുമ്പ് കിഴക്കേനടയിലെ ക്യൂകോംപ്ലക്സിലെ കൗണ്ടറില്‍ എത്തണം.

നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല. കൊടിമരം വഴി കടന്ന് നാലമ്പലകവാടത്തില്‍ തൊഴുത് ഇടത്തോട്ട് പോകണം. 20 സെക്കന്റാണ് ദര്‍ശന സമയം. പിന്നീട് അയ്യപ്പനെയും ഭഗവതിയെയും തൊഴുത് ഭഗവതികെട്ടിലൂടെ കിഴക്കേനടയിലൂടെ മടങ്ങാം. പ്രദക്ഷിണം അനുവദിക്കില്ല. അയ്യപ്പനെ തൊഴുത് പടിഞ്ഞാറെ ഗോപുരവാതിലിലൂടെയും പുറത്തുകടക്കാം.

Related Posts