സ്പെഷ്യല്‍
വെട്ടിക്കാവ് ദേവീക്ഷേത്രത്തിലെ ലക്ഷാര്‍ച്ചന സമാപനത്തിലേക്ക്; നാളെ ഭരണിയൂട്ട്

തൃപ്പൂണിത്തുറ ഇരുമ്പനം വെട്ടിക്കാവ് ദേവീക്ഷേത്രത്തില്‍ നടന്നുവരുന്ന ഋഗ്വേദ ലക്ഷാര്‍ച്ചന നാളെ (മെയ് 1) സമാപിക്കും. ഋഗ്വേദലക്ഷാര്‍ച്ചനയില്‍ പ്രത്യേകമായി വിശേഷ സൂക്തങ്ങള്‍കൊണ്ടുള്ള അര്‍ച്ചനകള്‍ നടത്താവുന്നതാണ്. ഇതില്‍ പ്രധാനം വേദമുറ പുഷ്പാജ്ഞലിയാണ്. കുടുംബത്തില്‍ ഐശ്വര്യം, ഭാഗ്യം, മംഗളകാര്യം നടക്കാന്‍, രോഗശാന്തി, പാപനാശം, നല്ലദാമ്പത്യം, ദുരിതനിവാരണം, ധനലാഭം, വിവാഹം, വിദ്യാവിജയം, ആപല്‍നിവാരണം തുടങ്ങി കുടുംബത്തിന്റെ സര്‍വ്വൈശ്വര്യത്തിന് ഉത്തമമാണ് ഈ സമയം നടത്തുന്ന വേദമുറ പുഷ്പാജ്ഞലി. ഈ ഒറ്റപുഷ്പാഞ്ജലി മതി സകലദുരിതങ്ങളും മാറാന്‍ എന്നാണ് വിശ്വാസം. വേദലക്ഷാര്‍ച്ചനക്കാലത്തുമാത്രം നടത്തുന്നതാണ് ഈ പുഷ്പാഞ്ജലി.

വേദമുറപുഷ്പാഞ്ജലി നടത്തി ഫലം ലഭിച്ച നിരവധിപേരാണ് എല്ലാവര്‍ഷവും ലക്ഷാര്‍ച്ചനക്കാലത്ത് ഈ പുഷ്പാഞ്ജലി നടത്തുന്നത്. ഇതുകൂടാതെ ലക്ഷാര്‍ച്ചനക്കാലത്ത് വേദയജ്ഞന്‍മാര്‍ വിദ്യാവിജയത്തിന് ഉത്തമമായ സാരസ്വത സൂക്തം ഇവിടെ നിന്ന് ജപിച്ച് നല്‍കുന്നുണ്ട്.

മഹിഷമാകുന്ന മഹാ വിപത്തില്‍ നിന്നും ലോകരെ രക്ഷിക്കാന്‍വേണ്ടി അവതരിച്ച ദേവിയാണ് മഹിഷാസുരമര്‍ദ്ദിനി. ഈ ഭാവത്തില്‍ ആരാധിക്കുന്ന ഭദ്രകാളി പ്രതിഷ്ഠയ്ക്കുമുന്നിലാണ് അതിവശക്തമത്തായ ഋഗ്വേദലക്ഷാര്‍ച്ചന നടക്കുന്നത്. ദേവിയെ പ്രാര്‍ഥിച്ച് ഋഗ്വേദലക്ഷാര്‍ച്ചനയില്‍ പങ്കുകൊള്ളുകയെന്നതുതന്നെ ഈ ജന്മത്തിലെ പുണ്യമാണ്. ലക്ഷാര്‍ച്ചനയുടെ സമാപന ദിവസമായ നാളെ ഉച്ചയ്ക്ക് ഭരണിയൂട്ടും നടക്കും.

കൂടുതല്‍വിവരങ്ങള്‍ക്ക് ഫോണ്‍: 8547178755

 

Related Posts