സ്പെഷ്യല്‍
ഭക്തരുടെ ഏത് ആഗ്രഹവും സാധിച്ചു കൊടുക്കുന്ന ഭദ്രകാളി, ഒരിക്കലെങ്കിലും ഇവിടെ ഗുരുതി വഴിപാട് നടത്തിയാൽ

ആശ്രിത വത്സലയും അഭീഷട വരദായിനിയുമായ ഭഗവതിയുടെ ശക്തി ചൈതന്യം കൊണ്ട് പ്രസിദ്ധി ആര്‍ജിച്ചിട്ടുള്ള ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ഇരുമ്പനം വെട്ടിക്കാവ് ഭഗവതി ക്ഷേത്രം. കേരളത്തിലെ അപൂര്‍വ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നായ ഇവിടം ആശരണരായ ഭക്തരുടെ ഏറ്റവും വിശേഷപ്പെട്ട അഭയ സങ്കേതമാണ്.

ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ ക്ഷേത്രമാണിത്. ആഗ്രഹ സാഫല്യത്തിനും ജീവിത വിജയത്തിനും വെട്ടിക്കാവ് ഭഗവതിയെ പ്രീതിപ്പെടുത്തിയാല്‍ മതി എന്നാണ് വിശ്വാസം. പടിഞ്ഞാറോട്ട് ദര്‍ശനമായി കുടികൊള്ളുന്ന ഭഗവതിയെ പ്രതിഷ്ടിച്ചിട്ടുള്ളത് മഹിഷാസുര മര്‍ദ്ദിനീ ഭാവത്തിലാണ്. എന്നാല്‍, മഹിഷാസുരന്റെ തലയില്‍ ചവുട്ടി നിന്ന് കുന്തം കൊണ്ട് നിഗ്രഹിക്കുന്ന ഭഗവതിയുടെ രൂപം ഉഗ്ര കോപിയുടേതല്ല. മറിച്ച് ധ്യാനാത്മകമായ ശാന്തി തുടിക്കുന്ന രൂപമാണത്.

അമ്പാട്ട് മനയുടെ കുടുംബക്ഷേത്രമാണ് വെട്ടിക്കാവ്. ദിനവും നിരവധി ഭക്തരാണ് ഇങ്ങോട്ടേക്ക് ഒഴുകി എത്തുന്നതും. അതി വിശേഷപ്പെട്ട ധാരാളം പൂജകളും വഴിപാടുകളും ഈ ക്ഷേത്രത്തില്‍ ഉണ്ട്. നിത്യ പൂജയ്ക്ക് പുറമേയുള്ള വിശേഷാല്‍ പൂജകളും ക്ഷേത്രത്തിലുണ്ട്. ഗുരുതി, ത്രികാലപൂജ , ഉദയാസ്തമായ പൂജ എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍.

ഇവിടുത്തെ ഗുരുതി വളരെ പ്രശസ്തമായ ഒരു വഴിപാടാണ്. എല്ലാ ദുരിതങ്ങളില്‍ നിന്നും കര കയറ്റാനായി സഹായിക്കുന്ന വഴിപാടാണ് ഗുരുതി. കാര്യസിദ്ധിക്കായി നടത്തുന്ന പന്ത്രണ്ട് പാത്രം ഗുരുതി പ്രസിദ്ധമാണ്. ഭക്തരുമായി ഏറെ ആത്മബന്ധമുള്ള ശിഷ്ട രക്ഷകയായ, അധര്‍മ്മ സംഹാരകയായ ഭദ്രകാളിയെ ആരാധിക്കുന്നവരുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും അകലാന്‍ ഇവിടുത്തെ ഗുരുതി വഴിപാടിലൂടെ സാധിക്കും. രോഗങ്ങളില്‍ നിന്ന് മുക്തി നേടാനായും അനവധി ആളുകള്‍ ഗുരുതി വഴിപാട് നടത്തിപ്പോരുന്നു. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയുമാണ് ക്ഷേത്രത്തില്‍ ഗുരുതി നടത്തുന്നത്.

ഇതു കൂടാതെ മറ്റുദിവസങ്ങളിലും ഗുരുതി വഴിപാടുകള്‍ ഭക്തര്‍ക്ക് നടത്താവുന്നതാണ്. ഗുരുതിയുടെ മഹാത്മ്യം അറിഞ്ഞ് ദൂര ദേശങ്ങളില്‍ നിന്ന് പോലും ആളുകള്‍ ഇവിടേക്ക് എത്താറുണ്ട്. ശത്രുബാധ ഇല്ലാതായി കുടുംബത്തിന്റെ ഐശ്വര്യം വര്‍ധിക്കുകയും ഉദ്ദിഷ്ടകാര്യസിദ്ധിയുമാണ് ഗുരുതിവഴിപാടിന്റെ ഫലമായി പറയുന്നത്. എല്ലാവര്‍ഷവും ഇവിടെ ഗുരുതി വഴിപാടു നടത്തുന്ന ഭക്തരുമുണ്ട്. വര്‍ഷത്തിലൊരിക്കല്‍ ഗുരുതി വഴിപാട് നടത്തി കുടുംബത്തിലെ ദുരിതങ്ങള്‍ മാറിയ നിരവധി ഭക്തരാണുള്ളത്. ജീവിതത്തിലൊരിക്കലെങ്കിലും ഇവിടെ ഗുരുതി വഴിപാട് നടത്താന്‍ സാധിക്കുകയെന്നതു തന്നെ ഭഗവതിയുടെ അനുഗ്രഹമുളളവര്‍ക്കു മാത്രം സാധിക്കുന്ന കാര്യമാണ്.

ഈ ക്ഷേത്രത്തില്‍ ഗുരുതി വഴിപാടു പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഉദയാസ്തമയ പൂജയും ത്രികാല പൂജയും. ഭഗവതിക്ക് ഈ വഴിപാടുകള്‍ ഏറെ പ്രിയപ്പെട്ടതാണ്. ഈ വഴിപാടുകള്‍ നടത്തി ഇവിടെ പ്രാര്‍ഥിക്കുന്ന ഭക്തരെ ദേവി ഒരിക്കലും കൈവിടില്ലെന്നാണ് വിശ്വാസം.

ക്ഷേത്രത്തിലെ മറ്റൊരു വിശേഷപ്പെട്ട വഴിപാടാണ് മീന പൂരത്തിലെ ഉദരക്കലം നിവേദ്യം. മണ്‍കലത്തില്‍ ഉണ്ടാക്കുന്ന നിവേദ്യം കലത്തോടുകൂടി ശ്രീകോവിലില്‍ കൊണ്ടുപോയി നിവേദിക്കുന്നതാണ് വഴിപാട്. നവരാത്രി, മണ്ഡലകാല മഹോത്സവത്തിനും ദേവിയുടെ താലപ്പൊലി ആഘോഷിക്കുന്ന മീനമാസത്തിലെ ആയില്യം നാളിലും മറ്റ് പ്രധാനവഴിപാടുകള്‍ ഉണ്ട്.

ആയിരം മുറജപങ്ങള്‍ പിന്നിട്ട അപൂര്‍വ്വ ക്ഷേത്രങ്ങളിലൊന്നാണ് വെട്ടിക്കാവ് ഭഗവതി ക്ഷേത്രം. നൂറിനുമേല്‍ യജുര്‍ സമവേദ മുറകള്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ നാനാ ഭാഗത്ത് നിന്നുമുള്ള പ്രമുഖരായ വേദ പണ്ഡിതരുടെ നേതൃത്വത്തിലാണ് മുറജപം നടക്കുന്നത്. മീന മാസത്തിലെ ആയില്യം നാളിലാണ് ഭഗവതിയുടെ താലപ്പൊലി. മീനത്തിലെ പൂരം നാളില്‍ ദേവി ദര്‍ശനം പുണ്യമായി കരുതുന്നു.നവരാത്രി കാലത്ത് 10 ദിവസം വിശേഷല്‍ പൂജകള്‍ നടന്നു പോരുന്നു. Ph: 8547178755 / 9249796100

ക്ഷേത്രത്തിലെ പൂജാവിവരങ്ങള്‍
——————————-

നിറമാല, ചുറ്റുവിളക്ക് ………….3000 രൂപ

ഭഗവതിസേവ (ത്രികാലപൂജ) ………5000 രൂപ

ഒരു ദിവസത്തെ പൂജ …….. 1000 രൂപ

ഉദയാസ്തമയ പൂജ ………..30000 രൂപ

കൈവിട്ട ഗുരുതി ………….100 രൂപ

വലിയ ഗുരുതി (12 പാത്രം ) …….25000 രൂപ
(7 പാത്രം) ………15000 രൂപ
(5 പാത്രം) ………. 12000 രൂപ
(3 പാത്രം ) ………. 8000 രൂപ
(1 പാത്രം) ……….. 4000 രൂപ

ഗുരുതി …….. 20 രൂപ

പുഷ്പാഞ്ജലി ………. 10 രൂപ

വിശേഷാല്‍ പുഷ്പാഞ്ജലികള്‍ ……… 20 രൂപ

നെയ് പായസം …..,……. 100 രൂപ

കൂട്ടു പായസം ………. 70 രൂപ

——————————-

പൂരം ഉത്സവകാലത്തെ വഴിപാടുകള്‍

ത്രികാലപൂജ – 5000 രൂപ

ഉദരക്കല നിവേദ്യം
( പൂരം തിരുനാള്‍ ദിവസം ) 300 രൂപ

നിറമാല, വിളക്കുവയ്പ് – 3000 രൂപ

ഒരു ദിവസത്തെ പൂജ – 1000 രൂപ

വിശേഷാല്‍ അലങ്കാരത്തോടു കൂടിയ ബിംബ നിറമാല – 1000 രൂപ

ശ്രീലകത്ത് സമ്പൂര്‍ണ്ണ നെയ്യ് വിളക്ക് – 1000 രൂപ

ഉത്രം വലിയഗുരുതി – 4000 രൂപ

കൂട്ടവെടി വഴിപാട് – 1000 രൂപ

ഒരുപാട്ട എണ്ണ – 1000 രൂപ

——————–

മണ്ഡലകാലത്തെ വഴിപാടുകള്‍

1 കളമെഴുതിപ്പാട്ട് ……………… 2000 രൂപ

2 ഉദയാസ്തമന പൂജ ( ഡിസംബര്‍ 26ന് ) ………. 2000 രൂപ

3 ത്രികാലപൂജ ……………. 5000 രൂപ

4 ബിംബ നിറമാല …………. 1000 രൂപ

5 നിറമാല, ചുറ്റുവിളക്ക് ………… 3000 രൂപ

6 ശ്രീലകത്ത് സമ്പൂര്‍ണ്ണ നെയ് വിളക്ക്……….. 1000 രൂപ

7 ഗണപതി ഹോമം …………….. 250 രൂപ

8 അഷ്ടദ്രവ്യ ഗണപതി ഹോമം ………. 500 രൂപ

9 ഒരു ദിവസത്തെ പൂജ…………. 1000 രൂപ

 

Related Posts