സ്പെഷ്യല്‍
വെട്ടിക്കാവിലമ്മയുടെ താലപ്പൊലി ഏപ്രില്‍ 2 മുതല്‍

വെട്ടിക്കാവിലമ്മയുടെ ഈ ആണ്ടത്തെ താലപ്പൊലി 2020 ഏപ്രില്‍ 2 മുതല്‍ ഏപ്രില്‍ 7 വരെ (1195 മീനം 20 മുതല്‍ 25 വരെ) വലിയഗുരുതിയോടുകൂടി സമാപിക്കുകയാണ്. ഓരോ ദിവസത്തെയും ചടങ്ങുകള്‍ താഴെ കൊടുത്തിരിക്കുന്നു.

1-ാം ദിവസം 02.04.2020 (1195 മീനം 20) വ്യാഴാഴ്ച

രാവിലെ 6ന് : വിശേഷാല്‍പൂജകള്‍
രാവിലെ 7മുതല്‍ നടയ്ക്കല്‍ പറ വയ്ക്കുന്നതിന്
സൗകര്യമുണ്ടായിരിക്കുന്നതാണ്.
വൈകീട്ട് 5ന് : പെരുന്നിനാകുളത്തേയ്ക്ക് എഴുന്നള്ളിപ്പ്
വൈകീട്ട് 6ന് : നിറമാല വിളക്കുവയ്പ്പ്
വൈകീട്ട് 6.30ന് : നൃത്തനൃത്ത്യങ്ങള്‍
അവതരണം : ശിവശക്തി നൃത്തവിദ്യാലയം
സംവിധാനം : ശ്രീജ ഷിജു (എരൂര്‍)

2-ാം ദിവസം 03.04.2020 (1195 മീനം 21) വെള്ളിയാഴ്ച

രാവിലെ 6ന് : വിശേഷാല്‍പൂജകള്‍
രാവിലെ 7മുതല്‍ നടയ്ക്കല്‍ പറ വയ്ക്കുന്നതിന്
സൗകര്യമുണ്ടായിരിക്കുന്നതാണ്.
വൈകീട്ട് 5ന് : തൃക്കത്രക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്
വൈകീട്ട് 6ന് : നിറമാല വിളക്കുവയ്പ്പ്
7ന് : സംഗീതാര്‍ച്ചന
അവതരണം : തൃപ്പൂണിത്തുറ രാധാമഹാദേവന്‍ & പാര്‍ട്ടി.

3-ാം ദിവസം 04.04.2020 (1195 മീനം 22) ശനിയാഴ്ച

താലപ്പൊലി
രാവിലെ 6ന് : വിശേഷാല്‍പൂജകള്‍
രാവിലെ 7ന് : കൂട്ടവെടി
രാവിലെ 7മുതല്‍ നടയ്ക്കല്‍ പറ വയ്ക്കുന്നതിന്
സൗകര്യമുണ്ടായിരിക്കുന്നതാണ്.
വൈകീട്ട് 4ന് : പകല്‍പൂരം
(ശ്രീ. വെള്ളിത്തിരുത്തി ഉണ്ണിനായര്‍, തിരുവല്ല രാധാകൃഷ്ണന്‍, കിള്ളിമംഗലം മുരളി തുടങ്ങിയവരുടെ പ്രമാണത്തില്‍ 100ഓളം കലാകാരന്മാര്‍ പങ്കെടുക്കന്ന
മേജര്‍സെറ്റ് ചെണ്ടമേളം)
വൈകീട്ട് 6.30ന് : ദീപാരാധന
തുടര്‍ന്ന് : കൂട്ടവെടി
വൈകീട്ട് 7ന് : തായമ്പക
രാത്രി 8.30ന് : മകളിയത്തേക്ക് എഴുന്നള്ളിപ്പ്
രാത്രി 10.00ന് :
തിരുവനന്തപുരം സരോവര അവതരിപ്പിക്കുന്ന
കാളിക
ബാലെ
രാത്രി 11ന് :
താലപ്പൊലി വരവ്
സര്‍വ്വശ്രീ. ചോറ്റാനിക്കര വിജയന്‍, കലാമണ്ഡലം കുട്ടിനാരായണന്‍ തിച്ചൂര്‍ മോഹനന്‍, പാഞ്ഞാള്‍ വേലുക്കുട്ടി, മച്ചാട്ട് ഉണ്ണി
തുടങ്ങിയവരുടെ പ്രമാണത്തില്‍ തുടങ്ങി മേജര്‍സെറ്റ് പഞ്ചവാദ്യത്തോടു കൂടി താലപ്പൊലി വരവ് അമ്പാട്ടുമനയ്ക്കല്‍ നിന്ന്.
രാവിലത്തെ കാഴ്ച

4-ാം ദിവസം 05.04.2020 (1195 മീനം 23) ഞായറാഴ്ച

രാവിലെ 6ന് : വിശേഷാല്‍പൂജകള്‍
രാവിലെ 7മുതല്‍ നടയ്ക്കല്‍ പറ വയ്ക്കുന്നതിന്
സൗകര്യമുണ്ടായിരിക്കുന്നതാണ്.
വൈകീട്ട് 6ന് : നിറമാല വിളക്കുവയ്പ്പ്
വൈകീട്ട് 6.30ന് : ദീപാരാധന
വൈകീട്ട് 7ന് : തിരുവാതിരകളി
അവതരണം : സെന്‍ട്രല്‍ എന്‍.എസ്.എസ്. കരയോഗം, തൃപ്പൂണിത്തുറ.
വൈകീട്ട് 7.30ന് : അഷ്ടപദി
അവതരണം : സ്മൃതി പി.കെ.

5-ാം ദിവസം 06.04.2020 (1195 മീനം 24) തിങ്കളാഴ്ച

പൂരം തിരുനാള്‍
രാവിലെ 5ന് : വിശേഷാല്‍ പൂജകള്‍
6.30ന് : ദേവീ മാഹാത്മ്യ പാരായണം
അവതരണം : പത്മജ രാജന്‍, തൃപ്പൂണിത്തുറ
പൂരം തൊഴല്‍ പ്രധാനം
രാവിലെ 6 മണി മുതല്‍ വൈകീട്ട് 4 മണി വരെ
രാവിലെ 6 മുതല്‍ നടയ്ക്കല്‍ പറ വയ്ക്കുവാന്‍ സൗകര്യമുണ്ടായിരിക്കുന്നതാണ്.
പൂരം തൊഴല്‍ മാഹാത്മ്യം
സര്‍വ്വാഭീഷ്ഠസിദ്ധിദായകമായ ഭഗവതിയുടെ തിരുനാളാണ്
മീനമാസത്തിലെ പൂരം നാള്‍. ആയുരാരോഗ്യസൗഖ്യത്തിനും, മംഗല്യയോഗത്തിനും ദീര്‍ഘമംഗല്യത്തിനും, വിദ്യാവിജയത്തിനും, സമ്പല്‍സമൃദ്ധിയ്ക്കും, കുടുംബ ഭദ്രതയ്ക്കും. ശത്രുക്ഷയത്തിനും, പൂരം തൊഴുന്നത് ഏറെ പ്രധാനവും, ഉത്തമവുമാണ്.

രാവിലെ 7.30ന് : കലേശന്‍ ആന്റ് പാര്‍ട്ടി അവതരിപ്പിക്കുന്ന
ഓട്ടന്‍ തുള്ളല്‍
രാവിലെ 9.30ന് : പഞ്ചരത്‌നകീര്‍ത്തനാലാപനം
വോക്കല്‍- കൊച്ചി വിശ്വനാഥന്‍, രമേശന്‍, തൃപ്പൂണിത്തുറ കെ. ഗിരിജ വര്‍മ്മ, സംഗീത വര്‍മ്മ, ലേഖ ആര്‍ നായര്‍.
വയലിന്‍ – തിരവിഴ ജി ഉല്ലാസ്
മൃദംഗം – കോട്ടയം മനോജ്
ഘടം – ഗോപാല കൃഷ്ണന്‍
മുഗര്‍ ശംഖ് – അയ്യപ്പന്‍
ഇടക്ക – തൃപ്പൂണിത്തുറ ഹരി
രാവിലെ 10.30ന് : സോപാന സംഗീതം
അവതരണം : അമ്പലപ്പുഴ വിജയകുമാര്‍
10 മുതല്‍ 2വരെ : പൂരം തിരുനാള്‍ സദ്യ

6-ാം ദിവസം 07.04.2020 (1195 മീനം 25) ചൊവ്വാഴ്ച

രാവിലെ 6ന് : വിശേഷാല്‍പൂജകള്‍
വൈകീട്ട് 6ന് : നിറമാല വിളക്കുവയ്പ്പ്
വൈകീട്ട് 6.30ന് : ദീപാരാധന
: കൂട്ടവെടി
രാത്രി 9ന് : വലിയഗുരുതി

ഭക്തജന ശ്രദ്ധയ്ക്ക്

പൂരം ദിവസം നടയ്ക്കല്‍ പറവയ്ക്കുവാന്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
താലപ്പൊലി ആഘോഷങ്ങള്‍ക്കും, പൂരം തിരുനാള്‍ സദ്യയ്ക്കും വഴിപാട് നല്‍കുവാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ ക്ഷേത്ര വഴിപാട് കൗണ്ടറില്‍ ഏല്പിക്കേണ്ടതാണ്.
പൂരം തിരുനാള്‍ ദിവസത്തെ പ്രധാനവഴിപാടായ ഉദരക്കല നിവേദ്യത്തിന് മുന്‍കൂട്ടി വഴിപാട് കൗണ്ടറില്‍ ബുക്ക് ചെയ്യേണ്ടതാണ്.
പറനിരക്ക്
മഞ്ഞള്‍ പറ 300 രൂപ
അരിപ്പറ 250 രൂപ
നെല്‍പ്പറ 150 രൂപ
മലര്‍പ്പറ 100 രൂപ
ശര്‍ക്കരപ്പറ 300 രൂപ
അയ്മ്പറ 1000 രൂപ

Related Posts