നക്ഷത്രവിചാരം
ശുക്രന്‍ കന്നിരാശിയിലേക്ക്; നവംബര്‍ 17 വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കുക

സൗന്ദര്യം, സ്നേഹം, പ്രണയം എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമാണ് ശുക്രന്‍. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ അനുകൂലമായാല്‍ സുഖസൗകര്യങ്ങളും ഭൗതികമായ ആനന്ദവും ലഭിക്കും. എന്നാല്‍, ശുക്രന്‍ പ്രതികൂലമാണെങ്കില്‍ ദാമ്പത്യപ്രശ്‌നങ്ങളുമൊക്കായണ് ഫലം. 2020 ഒക്ടോബര്‍ 23 ന് ശുക്രന്‍ കന്നി രാശിയിലേക്കു മാറും. നവംബര്‍ 17വരെ ഇവിടെ തുടരും. ശുക്രന്റെ ഈ മാറ്റം ഓരോ കൂറുകാര്‍ക്കും ഏതുതരത്തിലുള്ള ഫലങ്ങളാണ് നല്‍കുന്നതെന്നു നോക്കാം.

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

ശുക്രന്റെ ഈ മാറ്റം മേടക്കറൂകാര്‍ക്ക് അത്ര നല്ലഫലങ്ങള്‍ നല്‍കുന്നവയല്ല. സാമ്പത്തികം, കുടുംബപരമായ കാര്യങ്ങളൊന്നും അത്ര മികച്ചതായിരിക്കില്ല. ചില തടസങ്ങളും വന്നുചേരും. തൊഴില്‍പരമായി, ശത്രുക്കള്‍ വര്‍ധിക്കും. കടം കൊടുക്കുന്നതില്‍നിന്നും വിട്ടുനില്‍ക്കുക. ബിസിനസ് പങ്കാളിയുമായി നല്ല ബന്ധം പുലര്‍ത്താന്‍ ശ്രമിക്കണം. യാത്രകള്‍ കഴിവതും ഒഴിവാക്കുക. വാഹനം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

ഇടവക്കൂറുകാര്‍ക്ക് പൊതുവേ ശുഭകരമായ ഫലങ്ങളാണ് ഈ മാറ്റം കൊണ്ട് ഉണ്ടാകുക. കുട്ടികള്‍ മുഖേന സന്തോഷത്തിന് ഇടവരും. സമൂഹത്തില്‍ അംഗീകാരവും മതിപ്പും കൈവരും. വരുമാനം വര്‍ധിക്കാന്‍ യോഗമുണ്ട്. സമൂഹത്തില്‍ ഉന്നതിക്ക് ഉതകുന്ന നിരവധി അവസരങ്ങള്‍ കൈവരും. തൊഴില്‍പരമായ ഉയര്‍ച്ചയ്ക്കും യോഗം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം. മത്സരപരീക്ഷകളില്‍ വിജയിക്കും.

മിഥുനക്കൂറ് (മകയരം1/2, തിരുവാതിര, പുണര്‍തം 3/4)

തൊഴില്‍പരമായ മുന്നേറ്റം. നിങ്ങളുടെ ആശയങ്ങള്‍ വിജയത്തിലെത്തും. ഇത് സന്തോഷകരമായ സാഹചര്യമുണ്ടാക്കും. നിങ്ങളുടെ നേതൃത്വശേഷി ഉപയോഗപ്പെടുത്താന്‍ അവസരം വന്നുചേരും. പുതിയ വാഹനങ്ങളോ വസ്തുക്കളോ വാങ്ങാന്‍ പദ്ധതിയിട്ടേക്കാം. ഉല്ലാസ യാത്രകള്‍ക്കുള്ള അവസരങ്ങള്‍ വന്നുചേരും. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ കാലം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടപ്പില്‍വരാന്‍ യോഗമുണ്ട്. നിങ്ങളുടെ പരിശ്രമങ്ങള്‍ക്കൊപ്പം ഭാഗ്യവുമുണ്ടാകും. സമൂഹത്തില്‍ കൂടുതല്‍ ഇടപെടുന്നതിന് അവസരം കൈവരും. തൊഴില്‍പരമായി മികച്ച അവസരങ്ങള്‍ കൈവരും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. പുതിയ സൗഹൃദങ്ങള്‍ തേടിവരും. സഹോദരങ്ങള്‍ക്കും നേട്ടങ്ങളുണ്ടാകും.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

കുടുംബ ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങളുടെ കാലം. സാമ്പത്തികാഭിവൃദ്ധിയുണ്ടാകും. തൊഴില്‍പരമായി നേട്ടങ്ങളുടെ കാലം. കുടുംബത്തിന്റെ സന്തോഷത്തിനായി ചില കാര്യങ്ങള്‍ ചെയ്യാന്‍ അവസരം ലഭിക്കും. ദാമ്പത്യബന്ധം ശക്തിപ്പെടുത്താനാകും. കുടുംബാന്തരീക്ഷം സന്തോഷപൂര്‍വ്വം തുടരും. നിങ്ങളുടെ വീടിനായി ആഢംബര വസ്തുക്കള്‍ വാങ്ങാനാകും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

ജീവിതത്തില്‍ ശുഭാപ്തി വിശ്വാസം വര്‍ധിക്കും. സമൂഹത്തില്‍ ശ്രദ്ധാകേന്ദ്രമാകാന്‍ അവസരം വന്നുചേരും. ദമ്പതികള്‍ക്ക് സന്തോഷാനുഭവങ്ങള്‍ വന്നുചേരും. പ്രണയിതാക്കള്‍ക്ക് അനുകൂലകാലം. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ നല്ല സമയമാണ്. കുടുംബത്തിന്റെ പൂര്‍ണ പിന്തുണലഭിക്കും. നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും ഭാഗ്യവും ഒപ്പമുണ്ടാകും.

തുലാക്കൂറ് (ചിത്തിര1/2,ചോതി,വിശാഖം3/4)

വിദേശത്ത് ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് അനുകൂലകാലം. സുഹൃത്തുക്കളില്‍ നിന്ന് നേട്ടത്തിന് യോഗം. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും. പ്രണയിതാക്കള്‍ക്ക് അനുകൂലകാലം. ആരോഗ്യപരമായി ശ്രദ്ധിക്കണം. നല്ല അവസരങ്ങള്‍ കൈമോശം വന്നുപോകാന്‍ ഇടയുണ്ട്.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

ഈ രാശിക്കാര്‍ക്ക് പൊതുവേ ശുഭകരമായ ഫലങ്ങളാണ് ലഭിക്കുക. തൊഴില്‍ മേഖലയില്‍ ഉയര്‍ച്ച. ബിസിനസുകാര്‍ക്ക് നല്ല വിജയത്തിനും നേട്ടത്തിനും യോഗം. വ്യക്തിപരമായി സമൂഹത്തില്‍ മികച്ച സ്ഥാനം. ജീവിത ശൈലിയില്‍ തന്നെ മുന്നേറ്റം. കടം കൊടുത്ത പണം തിരികെ ലഭിക്കാന്‍ യോഗം. പങ്കാളിയുടെ പൂര്‍ണ പിന്തുണയുണ്ടാകും.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

തൊഴില്‍പരമായി അത്ര നല്ല സമയമല്ല. ശത്രുക്കളുടെ ശല്യം വര്‍ധിക്കും. ജോലി ഉപേക്ഷേിക്കാനുള്ള സാഹചര്യമുണ്ടായാലും ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടുപോകുക. വായ്പകളെടുക്കാന്‍ പറ്റിയ കാലമല്ലിത്. തര്‍ക്കങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

ഈ കൂറുകാര്‍ക്ക് ശുഭകരമായ കാലം. തൊഴില്‍പരമായി ഉയര്‍ച്ച. മികച്ച അവസരങ്ങള്‍ വന്നുചേരും. ജോലിയുമായി ബന്ധപ്പെട്ട് ധാരാളം യാത്രകള്‍ക്കു യോഗം. ആത്മീയ മേഖലയില്‍ താല്‍പ്പര്യം വര്‍ധിക്കും. ജീവിതത്തില്‍ ചില ശുഭകാര്യങ്ങള്‍ നടക്കും. കുട്ടികളുടെ കാര്യത്തില്‍ പുരോഗതിയുണ്ടാകും. ഇത് മാനസിക സന്തോഷത്തിന് ഇടനല്‍കുകയും ചെയ്യും. ഉന്നത വിദ്യാഭ്യാസത്തിന് തയാറെടുക്കുന്നവര്‍ക്ക് അനുകൂലകാലം.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

തൊഴില്‍പരമായി നേട്ടത്തിന്റെ കാലം. മേലുദ്യോഗസ്ഥരില്‍ നിന്ന് മികച്ച പിന്തുണയും അംഗീകാരവും ലഭിക്കും. കുടുംബ ബന്ധം മികച്ചതായി തീരും. പൂര്‍വിക സ്വത്തുക്കള്‍ കൈവശം വന്നുചേരും. ഗവേഷണ പ്രവര്‍ത്തനങ്ങളിലേക്കോ ജ്യോതിഷം തുടങ്ങിയ ശാസ്ത്രങ്ങള്‍ വിഷയങ്ങള്‍ പഠിക്കുന്നതിലേക്കോ നിങ്ങള്‍ക്ക് താല്‍പ്പര്യം വര്‍ധിക്കും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

മീന രാശിക്കാര്‍ക്ക് പ്രതികൂലമായ കാലം. ജോലിസ്ഥലത്ത് ചില തടസ്സങ്ങള്‍ നേരിടേണ്ടിവന്നേക്കാം. സഹപ്രവര്‍ത്തകരുമായുള്ള തര്‍ക്കങ്ങള്‍ കരുതിയിരിക്കുക. പങ്കാളിത്തത്തില്‍ ബിസിനസ്സ് നടത്തുന്നവര്‍ക്ക് ഈ കാലയളവില്‍ ചില അകല്‍ച്ചകള്‍ ഉണ്ടാകാം. ദാമ്പത്യജീവിതത്തില്‍ ചില സ്വഭാവപരമായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക.

Related Posts