നക്ഷത്രവിചാരം
ശുക്രന്റെ രാശിമാറ്റം; ഏപ്രില്‍ 10 വരെ സൂക്ഷിക്കേണ്ട നക്ഷത്രക്കാര്‍

മാര്‍ച്ച് 17 ന് ശുക്രന്‍ മീനം രാശിയില്‍ പ്രവേശിക്കും. ഏപ്രില്‍ 10 വരെ ശുക്രന്‍ മീനത്തില്‍ തുടരും. ഈ രാശിമാറ്റം ഓരോ നക്ഷത്രക്കാരെയും എങ്ങനെ ബാധിക്കുമെന്ന് നോക്കാം.

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

ഈ രാശിക്കാര്‍ക്ക് നല്ലഫലങ്ങള്‍ ലഭിക്കാന്‍ യോഗം. ബിസിനസുകാര്‍ക്ക് നേട്ടത്തിനു യോഗം. വരുമാനം വര്‍ധിക്കും.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും. സാമ്പത്തികമായി നേട്ടത്തിന്റെ കാലം. ബഹുമാനം വര്‍ദ്ധിക്കും.

മിഥുനക്കൂറ് (മകയിരം1/2,തിരുവാതിര,പുണര്‍തം 3/4)

സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. തൊഴില്‍മാറ്റത്തിന് അനുയോജ്യമായ സമയം. കുടുംബത്തില്‍ സന്തോഷാനുഭവങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുക.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

സാമ്പത്തികമായി നേട്ടത്തിന്റെ കാലം. തൊഴില്‍മേഖലയില്‍ നേട്ടം. ബിസിനസില്‍ ലാഭം.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

ആത്മവിശ്വാസം കുറയാന്‍ സാധ്യതയുണ്ട്. പോസിറ്റീവ് ചിന്താഗതി നിലനിര്‍ത്തണം. തിരിച്ചടികള്‍ക്കു യോഗമുണ്ട്.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

ശുക്രന്റെ രാശിമാറ്റം ഈ കൂറുകാര്‍ക്ക് നേട്ടങ്ങള്‍ പ്രദാനം ചെയ്യും. പുതിയതും ശുഭകരവുമായ അവസരങ്ങള്‍ കൈവരും. തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും.

തുലാക്കൂറ് (ചിത്തിര1/2,ചോതി, വിശാഖം3/4)

ആരോഗ്യകാര്യം ശ്രദ്ധിക്കണം. ചെലവുകള്‍ നിയന്ത്രിക്കണം. ദൈനംദിന ജീവിതത്തില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

തൊഴില്‍മേഖലയില്‍ സ്ഥാനക്കയറ്റത്തിനു സാധ്യത. ബിസിനസുകാര്‍ക്ക് നേട്ടം. പുതിയ ബന്ധങ്ങള്‍ ആരംഭിക്കും.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

കുടുംബത്തില്‍ സന്തോഷാന്തരീക്ഷമുണ്ടാകും. പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും. ഭൂമി വാങ്ങാന്‍ പറ്റിയ സമയം.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

യാത്രപോകാന്‍ അനുയോജ്യമായ കാലം. വിജയസാധ്യതയുള്ള സമയം. സഹോദരങ്ങളുമായിട്ടുള്ള ബന്ധം മെച്ചപ്പെടും.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

ഭൂമിയില്‍ നിക്ഷേപിക്കുന്നത് ഗുണം ചെയ്യും. പൂര്‍വീക സ്വത്ത് ലഭിക്കും. കുടുംബത്തില്‍ സന്തോഷാനുഭവം നിലനിര്‍ത്താന്‍ ശ്രമിക്കണം.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. സാമ്പത്തികമായി ഗുണം ലഭിക്കുന്ന കാലം. പുതിയ ബിസിനസ് ആരംഭിക്കാന്‍ പറ്റിയ കാലം.

Related Posts