നക്ഷത്രവിചാരം
മെയ് 28 ന് ശുക്രന്റെ രാശിമാറ്റം; ഈ നക്ഷത്രക്കാര്‍ക്ക് മികച്ചകാലം

മെയ് 28ന് ശുക്രന്‍ ഇടവം വിട്ട് മിഥുനം രാശിയിലേക്ക് പ്രവേശിക്കും. ഈ വര്‍ഷം ജൂണ്‍ 22 വരെ ശുക്രന്‍ ഈ രാശിയില്‍ തുടരും. ഈ മാറ്റം ഓരോ നക്ഷത്രക്കാരെയും എങ്ങനെ ബാധിക്കുമെന്നു നോക്കാം.

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

ധൈര്യവും ശക്തിയും വര്‍ധിക്കും. തൊഴില്‍രംഗത്ത് വിജയമുണ്ടാകും. ചെലവ് വര്‍ധിക്കും.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

ചെലവ് നിയന്ത്രിക്കാന്‍ കഴിയും. കിട്ടാനുള്ള പണം വന്നുചേരും. കുടുംബത്തില്‍ സന്തോഷം വന്നുചേരും.

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)

തൊഴില്‍മേഖലയില്‍ ഉയര്‍ച്ചയ്ക്കു യോഗം കാണുന്നു. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. കുടുംബജീവിതം സന്തോഷകരമായിരിക്കും.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

പണച്ചെലവ് വര്‍ധിക്കും. ഈ കൂറുകാര്‍ക്ക് അത്ര അനുകൂലമായ കാലമല്ലിത്. തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

വരുമാനത്തില്‍ വര്‍ധനവുണ്ടാകാന്‍ യോഗം കാണുന്നു. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ബിസിനസുകാര്‍ക്ക് മികച്ചകാലം.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

തൊഴില്‍മേഖലയില്‍ മികച്ചഫലങ്ങള്‍ ലഭിക്കാന്‍ യോഗം. തൊഴില്‍-വ്യാപാര രംഗത്ത് പുരോഗതി ഉണ്ടാകും. കുടുംബത്തില്‍ സന്തോഷാനുഭവം.

തുലാക്കുറ് (ചിത്തിര1/2,ചോതി,വിശാഖം3/4)

ഭാഗ്യം നിങ്ങളെ തുണച്ചേക്കും. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. ജോലിയില്‍ വിജയം ലഭിക്കും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

ഈ രാശിക്കാര്‍ കരുതിയിരിക്കേണ്ട സമയം ആണ്. ശത്രുക്കളെ സൂക്ഷിക്കണം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

കുടുംബജീവിതം സന്തോഷകരമായിരിക്കും. ബിസിനസില്‍ ലാഭമുണ്ടാകും. ഈ കാലയളവ് ധനുരാശിക്കാരെ സംബന്ധിച്ചെടുത്തോളം നല്ലതാണ്.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

ശത്രുക്കളെ കരുതിയിരിക്കണം. പൊതുവേ ജാഗ്രത പാലിക്കണം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

ജോലിയിലും ബിസിനസിലും പുരോഗതിയുണ്ടാകും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി

ഈ കൂറുകാര്‍ക്ക് സമ്മിശ്രഫലങ്ങള്‍ ലഭിക്കുന്നകാലമാണിത്. പ്രവര്‍ത്തികളില്‍ വിജയം ലഭിക്കും. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും.

 

 

Related Posts