
ശുക്രന്റെ രാശിമാറ്റം; നക്ഷത്രഫലം അറിയാം
സന്തോഷത്തിന്റെയും ആഡംബരത്തിന്റെയും ഗ്രഹമായ ശുക്രന്‍ ഏപ്രില്‍ 10നു മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്കു പ്രവേശിക്കുന്നു. മെയ് നാലുവരെ ശുക്രന്‍ ഈ രാശിയില്‍ തുടരും. ഈ രാശിമാറ്റം ഓരോ നക്ഷത്രക്കാരെയും എങ്ങനെ ബാധിക്കുമെന്നു നോക്കാം.
മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)
കുടുംബജീവിതത്തില്‍ സന്തോഷമുണ്ടാകും. തൊഴില്‍നേട്ടങ്ങളുണ്ടാകും.
ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)
സന്തോഷാനുഭവങ്ങളുണ്ടാകും. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയം.
മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)
വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. കുടുംബത്തില്‍ സന്തോഷാനുഭവമുണ്ടാകും.
കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)
ഈ കൂറുകാര്‍ക്ക് സമ്മിശ്രഫലങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ സന്തോഷാനുഭവം ഉണ്ടാകും.
ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)
തൊഴില്‍മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ കാലം. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലകാലം.
കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)
ചെലവുകള്‍ വര്‍ധിക്കുന്നകാലം. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.
തുലാക്കൂറ് (ചിത്തിര1/2,ചോതി,വിശാഖം3/4)
കുടുംബജീവിതത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും. ബിസിനസ് രംഗത്ത് നേട്ടങ്ങളുണ്ടാകും.
വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)
ശത്രുക്കളെ കരുതിയിരിക്കണം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.
ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)
വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം. കുടുംബജീവിതത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും.
മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)
കുടുംബത്തില്‍ സന്തോഷാനുഭവം ഉണ്ടാകും. വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലകാലം.
കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)
ഭാഗ്യം വര്‍ധിക്കുന്നകാലം. തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും.
മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)
സാമ്പത്തികമായി നേട്ടത്തിന്റെ കാലം. നിക്ഷേപിക്കാന്‍ അനുകൂലമായ കാലമാണിത്.