നക്ഷത്രവിചാരം
ശുക്രന്റെ രാശിമാറ്റം; ഏപ്രില്‍ 27 വരെ സൂക്ഷിക്കേണ്ട നക്ഷത്രക്കാര്‍

സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ഗ്രഹമായ ശുക്രന്‍ മാര്‍ച്ച് 31ന് മകരം രാശിയില്‍ നിന്ന് കുംഭത്തിലേക്ക് പ്രവേശിക്കുന്നു. ഏപ്രില്‍ 27 വരെ ഈ രാശിയില്‍ തുടരും. ഈ രാശിമാറ്റം ഓരോ നക്ഷത്രങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ കാൽഭാഗം)

ഈ രാശിക്കാര്‍ക്ക് മികച്ച വിജയത്തിന്റെ നാളുകളാണ് വന്നുചേരുന്നത്. വാഹനയോഗമുണ്ട്. സന്താനങ്ങളില്ലാതെ വിഷമിക്കുന്ന ദമ്പതികള്‍ക്ക് അനുകൂലമായ സമയമാണ്.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം അനുകൂലത്തില്‍ വരും. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. സര്‍ക്കാര്‍ ജോലി കാത്തിരിക്കുന്നവര്‍ക്ക് അനുകൂലകാലം.

മിഥുനക്കൂറ് (മകയിരം അവസാനപകുതി, തിരുവാതിര, പുണർതം ആദ്യത്തെ മുക്കാൽ ഭാഗം)

വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. ആത്മീയ താല്‍പ്പര്യം വര്‍ധിക്കും. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗം. തൊഴില്‍ മേഖലയില്‍ നേട്ടം.

കർക്കടകക്കൂറ് (പുണർതം അവസാനത്തെ കാൽ ഭാഗം, പൂയം, ആയില്യം)

ഉയര്‍ച്ചതാഴ്ചകള്‍ വന്നുചേരാവുന്ന കാലമാണ്. വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. വിദ്യാര്‍ഥികള്‍ പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട കാലം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യത്തെ കാൽ ഭാഗം)

വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ കാലം. സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ കാലം. വ്യവഹാരങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ക്കു യോഗം.

കന്നിക്കൂറ് (ഉത്രം അവസാനത്തെ മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി)

അപ്രതീക്ഷിത ഉയര്‍ച്ച താഴ്ചകള്‍ക്കു യോഗം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. ശത്രുക്കളെ സൂക്ഷിക്കുക. വിവാഹകാര്യത്തില്‍ നേരിയ കാലതാമസം വന്നുചേരും.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യത്തെ മുക്കാൽ ഭാഗം)

ഈ രാശിക്കാര്‍ക്ക് സന്തോഷാനുഭവങ്ങളുടെ കാലം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. നവദമ്പതികള്‍ക്ക് സന്താനയോഗം കാണുന്നു.

വൃശ്ചികക്കൂറ് (വിശാഖം അവസാനത്തെ കാൽ ഭാഗം, അനിഴം, തൃക്കേട്ട)

ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം നിങ്ങളെ തേടിവരും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടും. കുടുംബത്തില്‍ കലഹങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യത്തെ കാൽ ഭാഗം)

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. സാമ്പത്തിക കാര്യങ്ങളില്‍ നഷ്ടംവരാതെ സൂക്ഷിക്കുക. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും.

കരക്കൂറ് (ഉത്രാടം അവസാനത്തെ മുക്കാൽ ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)

കുടുംബത്തില്‍ സന്തോഷാനുഭവങ്ങള്‍ വന്നുചേരും. ആഢംബര വസ്തുക്കള്‍ വാങ്ങാന്‍ യോഗം. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ക്ക് അവസരമുണ്ടാകും.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗം)

സന്താനങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റും. നവദമ്പതികള്‍ക്ക് സന്താനയോഗം കാണുന്നു. പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ കാലം.

മീനക്കൂറ് (പൂരുരുട്ടാതി അവസാനത്തെ കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി)

ഉയര്‍ച്ചതാഴ്ചകളുടെ കാലം. ചെലവ് വര്‍ധിക്കും. തര്‍ക്ക വിഷയങ്ങള്‍ കോടതികളുമായി പുറത്ത് തീര്‍പ്പാക്കുന്നതാണ് നല്ലത്.

Related Posts