നക്ഷത്രവിചാരം
ശുക്രന്റെ രാശിമാറ്റം; ഡിസംബര്‍ 30 വരെ സൂക്ഷിക്കേണ്ട നക്ഷത്രക്കാര്‍

സന്തോഷം, ഐശ്വര്യം, സൗന്ദര്യം എന്നിവയുടെ ഗ്രഹമായി കണക്കാക്കപ്പെടുന്ന ശുക്രന്‍ രാശിമാറുന്നു. ഡിസംബര്‍ 8ന് മകരത്തില്‍ പ്രവേശിക്കുന്ന ശുക്രന്‍ ഡിസംബര്‍ 30 വരെ ഈ രാശിയില്‍ തുടരും. ഈ മാറ്റം ഒാരോ നക്ഷത്രക്കാര്‍ക്കും എങ്ങനെയെന്നു നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ കാൽഭാഗം)

പുതിയ അവസരങ്ങള്‍ തേടിവരും. സാമ്പത്തികമായി നേട്ടം. നിക്ഷേപത്തിന് അനുയോജ്യസമയം.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയം.

മിഥുനക്കൂറ് (മകയിരം അവസാനപകുതി, തിരുവാതിര, പുണർതം ആദ്യത്തെ മുക്കാൽ ഭാഗം)

സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാകാതെ സൂക്ഷിക്കണം.

കർക്കടകക്കൂറ് (പുണർതം അവസാനത്തെ കാൽ ഭാഗം, പൂയം, ആയില്യം)

തീരുമാനങ്ങള്‍ വേഗത്തിലെടുക്കരുത്. തൊഴില്‍മേഖലയില്‍ ചില പ്രശ്‌നങ്ങളുണ്ടാകും. കുടുംബത്തില്‍ തര്‍ക്കങ്ങളുണ്ടാകാതെ സൂക്ഷിക്കുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യത്തെ കാൽ ഭാഗം)

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ചെലവുകള്‍ നിയന്ത്രിക്കണം. വിദ്യാര്‍ഥികള്‍ക്ക് അത്ര അനുകൂലമായ സമയം അല്ല.

കന്നിക്കൂറ് (ഉത്രം അവസാനത്തെ മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി)

ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ചെലവുകളില്‍ ശ്രദ്ധിക്കണം. ആത്മവിശ്വാസം നിലനിര്‍ത്തേണ്ട സമയമാണിത്. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ സമയം.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യത്തെ മുക്കാൽ ഭാഗം)

തൊഴില്‍ മേഖലയില്‍ ചില വെല്ലുവിളികള്‍ നേരിടും. ജോലിഭാരം വര്‍ധിക്കും. മാനസിക സമ്മര്‍ദം വര്‍ധിക്കാന്‍ യോഗം.

വൃശ്ചികക്കൂറ് (വിശാഖം അവസാനത്തെ കാൽ ഭാഗം, അനിഴം, തൃക്കേട്ട)

ശത്രുക്കളെ കരുതിയിരിക്കണം. ജോലി സ്ഥലത്ത് നല്ല ബന്ധങ്ങള്‍ സ്ഥാപിക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യത്തെ കാൽ ഭാഗം)

തൊഴില്‍മേഖലയില്‍ ചില പ്രശ്‌നങ്ങള്‍ വന്നുചേരും. കുടുംബത്തില്‍ സന്തോഷാന്തരീക്ഷമുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ സമയം.

മകരക്കൂറ് (ഉത്രാടം അവസാനത്തെ മുക്കാൽ ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)

ഭാഗ്യകാലമാണ്. കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ ശ്രമിക്കും. കഠിനാധ്വനത്തിന് ഫലം ലഭിക്കും.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗം)

സാമ്പത്തിക ചെലവുകള്‍ നിയന്ത്രിക്കണം. തൊഴില്‍മേഖലയില്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. മറ്റുളളവരോട് പെരുമാറുമ്പോള്‍ സൂക്ഷിക്കുക.

മീനക്കൂറ് (പൂരുരുട്ടാതി അവസാനത്തെ കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി)

വിദ്യാര്‍ഥികള്‍ക്ക് പഠനകാര്യത്തില്‍ അത്രഅനുകൂലമല്ല. മുതിര്‍ന്നവരില്‍നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കുന്നത് നല്ലതാണ്. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും.

 

 

 

Related Posts