വാസ്തു
ഏതു ശത്രുദോഷവും ഇവിടെ തീരും!

ഭദ്രകാളി ക്ഷേത്രങ്ങളിലെ ഉപദേവതയായി സാധാരണയായി കാണപ്പെടുന്ന ഒന്നാണ്  വീരഭദ്രന്റെ പ്രതിഷ്ഠ. വീരഭദ്രന്‍ ശിവഭൂതഗണമാണെങ്കിലും ശിവക്ഷേത്രങ്ങളില്‍ ഉപദേവതയായി വീരഭദ്രപ്രതിഷ്ഠ അപൂര്‍വ്വമാണ്. പേരുപോലെ തന്നെ വീരഭദ്രന്‍ ശത്രുസംഹാരമൂര്‍ത്തിയാണ്.  ശിവന്റെ കോപത്തില്‍നിന്നു സൃഷ്ടിക്കപ്പെട്ടതെന്നു പുരാണം.

ശിവപത്‌നിയായ സതിക്ക് യജ്ഞത്തില്‍വച്ച് തന്റെ പിതാവായ ദക്ഷനില്‍ നിന്നേറ്റ അപമാനം മൂലം അഗ്‌നിപ്രവേശം ചെയ്തതറിഞ്ഞ ശിവന്റെ കോപത്തില്‍ നിന്നാണു  വീരഭദ്രന്‍ ജനിക്കുന്നത്. അധര്‍മ്മത്തെ നശിപ്പിക്കാനുള്ള വീരഭദ്രന്റെ ചുമതലയില്‍ സഹായിക്കാന്‍, ശക്തിരൂപിണിയായ ദേവി ഭദ്രകാളിയായി അവതരിച്ചുവെന്നും വിശ്വാസം.

വീരഭദ്രനൊപ്പം ജന്മം കൊണ്ട, ഭദ്രന്റെ പങ്കാളിയാണ് ഭദ്രകാളി. അതുകൊണ്ടാണു ഭദ്രകാളി സങ്കല്‍പത്തിലുള്ള ക്ഷേത്രങ്ങളിലൊക്കെ വീരഭദ്രനും പ്രമുഖ സ്ഥാനം നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച ദിവസങ്ങളില്‍ വീരഭദ്രനെ ഭജിക്കുന്നതും, വീരഭദ്ര പ്രതിഷ്ഠയുള്ള ഭദ്രകാളി ക്ഷേത്രത്തില്‍ വീരഭദ്രനു നാരങ്ങാവിളക്ക് കത്തിക്കുന്നതും ശത്രുദോഷങ്ങള്‍ ഉള്ളവര്‍ക്കു രക്ഷ നേടാനുള്ള മാര്‍ഗമാണ്.

ഓം വീം വീരഭദ്രായ നമ എന്നതാണു വീരഭദ്ര സ്വാമിയുടെ മൂലമന്ത്രം. ഗുരു ഉപദേശമില്ലാതെ മന്ത്രം ജപിക്കരുത്. ഒരു ഗുരുവില്‍ നിന്നും മന്ത്രം ഉപദേശമായ് സ്വീകരിച്ചു ജപിക്കുക. വീരഭദ്രസ്തുതികള്‍ തൃസന്ധ്യ നേരത്ത് ചൊല്ലുന്നതും, മാനസിക വിഭാന്തി, അകാരണമായ ഭയവും ഇല്ലാതാക്കി മനോ ധൈര്യവും ശാന്തിയും പ്രധാനം ചെയ്യുന്നു.

Related Posts