സ്പെഷ്യല്‍
സര്‍വ്വൈശ്വര്യത്തിന് വേദവ്യാസനെ എങ്ങനെ ഉപാസിക്കാം

വേദങ്ങളെ വ്യസിച്ചവനും ഇതിഹാസകാരനുമായ വേദവ്യാസനെ ഉപാസിക്കുക എന്നതു സര്‍വശാസ്ത്രങ്ങളിലും വ്യുല്‍പ്പത്തി നേടുന്നതിനും സമൃദ്ധിക്കും വേണ്ടിയുള്ള സവിശേഷമായ ഒരു പദ്ധതിയാണ്. ജ്യോതിഷത്തിന്റെ അടിസ്ഥാനമായ  ഹോരാശാസ്ത്രകര്‍ത്താവുമായ പരാശര ഋഷിയുടെ പുതനാണു കൃഷ്ണദ്വൈപായനന്‍ എന്ന വ്യാസഭഗവാന്‍. വ്യാസനെ ഗുരുവായും, അക്ഷരമായും, ഉപാസനാ ദേവതയായും കണ്ട് ആശ്രയിച്ചാല്‍ സര്‍വൈശ്വര്യ പ്രാപ്തിയാണു ഫലം. ഏപ്രില്‍ 7 നാണ് ഇത്തവണത്തെ വേദവ്യാസ ജയന്തി.

വ്യാസ ധ്യാനശ്ലോകം

വ്യാഖ്യാ മുദ്രികയാ ലസത് കരതലം സദ്യോഗ പീഠസ്ഥിതം
വാമേ ജാനുതലേ ദധാനമപരം ഹസ്തം സുവിദ്യാനിധിം
വിപ്രവ്രാതവ്ര്തം പ്രസന്ന മനസം പാഥോരുഹാംഗദ്യുതിം
പാരാശര്യമതീവപുണ്യചരിതം വ്യാസം സ്മരേത് സിദ്ധയേ

അര്‍ഥം:

വ്യാഖ്യാനമുദ്ര ധരിച്ച് യോഗപീഠത്തിന്മേല്‍ ഇരിയ്ക്കുന്നവനും ഇടത്തേക്കയ്യ് ഇടത്തേ കാല്‍മുട്ടിന്മേല്‍ വെച്ചവനും വിദ്യാനിധിയും ബ്രാഹ്മണരാല്‍ ചുറ്റപ്പെട്ടവനും പ്രസന്നഋദയനും താമരപ്പൂപോലെ വെളുത്ത ദേഹപ്രഭയോടു കൂടിയവനും ഏറ്റവും പുണ്യചരിതനുമായ ശ്രീ വേദവ്യാസനെ മോക്ഷത്തിനായി സ്മരിയ്ക്കുന്നു.
സാക്ഷാല്‍ ബ്രഹ്മാവുതന്നെയാണ് ഈ മന്ത്രത്തിന്റെ ഋഷി, അഥവാ, ദ്രഷ്ടാവ്. ശിരസ്ഥിതനായ ബ്രഹ്മ:ഋഷി ഉപാസകന്റെ കൈപിടിച്ച് ദേവതയിലേക്കു കൂട്ടിക്കൊണ്ടുപോയി, ദേവതാ സാക്ഷാല്‍ക്കാരം ഉണ്ടാവുന്നതായി ഭാവന ചെയ്യുന്നവനു വ്യാസദര്‍ശനം ഗുരു നടത്തിത്തരുന്നു എന്നു സങ്കല്‍പ്പിച്ചുവേണം ഉപാസന ചെയ്യേണ്ടത്. .

മന്ത്രം : വ്യാം വേദവ്യാസായ നമ

ആദ്യം സൂചിപ്പിച്ച ധ്യാനമന്ത്രം അര്‍ഥം ഗ്രഹിച്ച് ചൊല്ലിയതിനുശേഷം ഈ മന്ത്രം മുകളില്‍ സൂചിപ്പിച്ച സങ്കല്‍പ്പത്തോടുകൂടി ജപിയ്ക്കണം. ഏതൊരു മന്ത്രവും സഫലീകരിയ്ക്കുന്നത്, മന്ത്രത്തിനെ മന്ത്രസിദ്ധി വരുമ്പോഴാണ്. ഈ മന്ത്രത്തേയും ശുദ്ധി വരുത്തണം. അതിനെ വിധി ഇങ്ങിനെയാണു പറയുന്നത് അതായത് ‘ജപേദഷ്ട സഹസ്രാണി പായസൈ ഹോമമാചരേത്’ അതായത്. ആദ്യം സൂചിപ്പിച്ച ധ്യാനപ്രകാരം ശ്രീവേദവ്യാസ വിഗ്രഹമുണ്ടാക്കി ഭക്തിയോടുകൂടി പൂജിച്ച് അവിടെയിരുന്നു മന്ത്രം വ്യാം വേദവ്യാസായ നമ: എന്ന മന്ത്രം  അഷ്ടസഹസ്രാണി എണ്ണായിരം ഉരു ജപിയ്ക്കുകയും പായസം കൊണ്ട് ഓരോ ജപത്തിനും ഹോമിയ്ക്കുകയും ചെയ്യണം. ഇങ്ങനെ മന്ത്രസിദ്ധി വരുത്തുകയാണ് ആദ്യം വേണ്ടത്.  മന്ത്രസിദ്ധി വരുത്തി ഉപാസന ചെയ്താല്‍ നല്ല കവിതയും കവിത്വവും ഏതു ശാസ്ത്രവും വ്യാഖ്യാനിയ്ക്കത്തക്ക പാടവവും സല്‍പുത്ര ലാഭവും, യശസ്സും സമ്പത്തും സുനിശ്ചിതമാണ്.

Related Posts