സ്പെഷ്യല്‍
അത്യപൂര്‍വഭാഗ്യദിനം; ഇന്ന് ഇഷ്ടദൈവത്തെ ഇങ്ങനെ പ്രാര്‍ഥിച്ചാല്‍

ജൂണ്‍ 17 അത്യപൂര്‍വഭാഗ്യദിനമാണ്. കാരണം, സന്താനഭാഗ്യത്തിന് ഉത്തമമായ മിഥുനമാസത്തിലെ പൗര്‍ണമിവ്രതം അതായത് വടസാവിത്രിവ്രതം ഈദിവസമാണ്.കൂടാതെ മുപ്പെട്ടുതിങ്കളും ഉമമഹേശ്വരന് പ്രാധാന്യമുള്ള തിങ്കളാഴ്ച പൗര്‍ണമിയും ചേര്‍ന്നുവരുന്ന ദിനം.

വിവാഹിതരായ സ്ത്രീകള്‍ മിഥുനമാസത്തിലെ പൗര്‍ണമി നാളില്‍ അനുഷ്ഠിക്കുന്ന വ്രതമാണ് വടസാവിത്രി വ്രതം. വട എന്നാല്‍ ആല്‍ എന്നാണ് അര്‍ഥം. ആല്‍മരവുമായി ബന്ധപ്പെട്ട വ്രതമായതിനാലാണ് ഈ വ്രതത്തിന് വടസാവിത്രിവ്രതമെന്ന പേര് വന്നത്. ദാമ്പത്യ ക്ലേശങ്ങള്‍ മാറ്റുന്നതിനും ദീര്‍ഘസുമംഗലീ ഭാഗ്യത്തിനും ഭര്‍തൃസുഖത്തിനുമായിട്ടാണ് ഈ വ്രതം അനുഷ്ഠിക്കുന്നത്.

സുമംഗലികളായ സ്ത്രീകള്‍ പൗര്‍ണമിദിനത്തില്‍ സൂര്യന്‍ ഉദിക്കുന്നതിനുമുമ്പ് കുളിച്ച് നിലവിളക്കൊക്കെ കൊളുത്തി ഇഷ്ടദേവതയെ പ്രാര്‍ഥിക്കണം. അടുത്തുള്ള ആല്‍മരത്തിന് ചുവട്ടില്‍ തൊഴുതു പ്രാര്‍ഥിക്കണം. (ക്ഷേത്രത്തിലെ ആല്‍മരം തന്നെവേണമെന്നില്ല) തുടര്‍ന്ന് അരയാലിനു ചുറ്റും പ്രദക്ഷിണം വയ്ക്കണം. ഏഴുപ്രദക്ഷിണമാണ് വയ്ക്കേണ്ടത്.

ചിലയിടങ്ങളില്‍ മരത്തെ നൂലുകൊണ്ടു കെട്ടുന്ന ആചാരവും നിലവിലുണ്ട്. ഇതിനു ശേഷം അര്‍ച്ചന നടത്തി പ്രാര്‍ഥിച്ചാല്‍ ദീര്‍ഘസുമംഗലികളായിരിക്കുമെന്നാണ് വിശ്വാസം. ഭര്‍ത്താവിന്റെ ആയുസിനുവേണ്ടിയും വ്രതം അനുഷ്ഠിക്കാറുണ്ട്. ഇത് ഒരിക്കലോടെ വേണം ചെയ്യാന്‍. ഉപവാസമെടുക്കുമ്പോള്‍ അവരവരുടെ ആരോഗ്യസ്ഥിതി ശ്രദ്ധിക്കണം. അരിയാഹാരം ഒഴിവാക്കി ഫലവര്‍ഗങ്ങള്‍ കഴിച്ചും വ്രതമെടുക്കാം.

Related Posts