മന്ത്രങ്ങള്‍
ഈ നാഗമന്ത്രം 28 ദിവസം ജപിച്ചാല്‍

കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകാനായി  നാഗദേവതകളെ  പൂജിക്കുന്നത് ഉത്തമമാണ്. നിത്യവും നാഗദേവതകളെ സ്മരിക്കുന്നത് ഐശ്വര്യദായകമാണെന്ന് പറയപ്പെടുന്നു. നാഗദേവതാ പ്രീതിക്കായിയുള്ള നാഗാഷ്ടക മന്ത്രം ഏറെ അനുയോജ്യകരവും ശ്രേയസ്കരവുമാണ്.

ഈ മന്ത്രം അഞ്ച് പ്രാവശ്യം വീതം 28 ദിവസം ചൊല്ലിയാൽ ഫലസിദ്ധി നിശ്ചയമാണെന്ന് പറയപ്പെടുന്നു. ജപം ആയില്യം നാളിൽ തുടങ്ങുന്നതാണ് ഉത്തമം.

നാഗാഷ്ടക മന്ത്രം

1. ഓം നാഗാത്മികായൈ നാഗാരൂഢായൈ നമഃ

2. ഓം ആകാശബീജായ നാഗായ പ്രമോദായ നമഃ

3. ഓം  പൃഥ്വീകൽപ്പായ നാഗായ നാഗരാജായ അഗ്നയേ നമഃ

4. ഓം നാഗായ നാഗഭൂഷായ സാമോദായ  പ്രയോഗവിദേ
ദേവഗന്ധർവ്വപൂജകായ ഹ്രീം നാഗായ ഹ്രീം നമഃ

5.  ഓം വായുബീജായ ആഗ്നേയ ശക്തയേ  മേഘാനാദായ
സാമായ വേദപ്രിയായ ശൈവായ ചിത്രകായ നമഃ

6.  ഓം പ്രയോഗവിദേ പ്രയുക്തായ ശൈവായ
ചിത്രകാമിനേ ചൈതന്യഭൂഷായ സത്യായ നമോ നമഃ

7.  ഓം കേശവായ കേശിഘ്നേ സാഗരായ സത്യായ
ചിത്രായ വശ്യായ സായൂഗ്തമനേ നാഗാനന്ദായ  നമഃ

8.  ഓം ശൈവായ നീലകണ്‌ഠായ രുദ്രാത്മനേ രുദ്രായ സത്യായ
പഞ്ചായുധധാരിണെ പഞ്ചാംഗഘോഷായ ഹ്രീം നമഃ

Related Posts