വാസ്തു
വീടും സ്ഥലവും ”ഉടന്‍” വില്പനയ്ക്ക്….!

വീടും വസ്തുക്കളും വില്പ്പനയ്ക്ക് വച്ചാലും ആരും വാങ്ങാന്‍ വരാത്ത അവസ്ഥ ചിലര്‍ക്കെങ്കിലും സംജാതമാകാറുണ്ട്. ഇതിന് പരിഹാരം തേടി അലയുന്നവരും ധാരാളം. ചൈനീസ് ഫെങ്ഷൂയി പ്രകാരം ഇതിനും പോംവഴിയുണ്ട്. അതും ഉടനടി തന്നെ.അഞ്ചു മൂലധാതുക്കളെ ശരിയാംവിധം ഉപയോഗപ്പെടുത്തിയാല്‍ വില്പന പെട്ടെന്നു നടക്കുമത്രേ. ഇതിനു ചിലവുകളും ഇല്ല. ക്രയവിക്രയങ്ങള്‍ നടത്താനും നല്ല വിലയ്ക്ക് യഥാസമയം സ്വത്ത് വില്‍ക്കുന്നതിനും ഇതുവഴി സാധിക്കും. ഇനി എന്തു ചെയ്യണമെന്ന് പരിശോധിക്കാം.

വീടിന്റെ ഉദ്യാനത്തില്‍ നിന്ന് കുറച്ച് മണ്ണ് അല്ലെങ്കില്‍ വീട്ടില്‍നിന്ന് ഒരു ഇഷ്ടികക്കഷണം, ലോഹം കൊണ്ടുള്ള ഉപകരണം, ചെറിയ ഒരു തടിക്കഷണം എന്നിവ എടുക്കുക. ഇവയെല്ലാം ഒരു ചുവന്ന തുണിയില്‍ പൊതിഞ്ഞ് ഒഴുകുന്ന വെള്ളത്തില്‍ മുക്കിയശേഷം വീടിന്റെ ഒരു ഭാഗത്ത് സൂക്ഷിച്ചുവയ്ക്കുക. ഇത്രമാത്രം.

പെട്ടെന്നുതന്നെ സ്ഥലം വില്‍പ്പന നടക്കുമെന്നാണ് വിശ്വാസം. വില്‍പ്പന നടക്കുന്ന സമയം ചുവന്ന തുണിയില്‍ പൊതിഞ്ഞു വച്ചിരിക്കുന്ന സാധനങ്ങള്‍ ഒഴുകുന്ന നദിയിലൊഴുക്കുക. ഒരിക്കലും അഴുക്കുവെള്ളം ഒഴുകുന്ന കനാലിലോ കടലിലോ ഇവ ഒഴുക്കരുത്.

ഗൃഹങ്ങള്‍ പെട്ടെന്നു വില്‍ക്കുന്നതിനു ടിബറ്റന്‍ മണിയുടെ നാദം (കേരളത്തിലെ മണിയായാലും മതി) വീടിന്റെ ഏതു ദിക്കിലും മുഴങ്ങുന്നതും നല്ലതാണെന്നും ഫെങ്ഷൂയി പറയുന്നു. താമസിക്കുന്ന ഗൃഹത്തിന്റെ ദോഷങ്ങള്‍ അകലുന്നതിനും ഇത് നല്ലതായി കരുതുന്നു

Related Posts