വാസ്തു
വീട്ടില്‍നിന്ന് ഐശ്വര്യം വാതില്‍കടക്കുമോ?

വീട് നിര്‍മ്മിക്കുമ്പോള്‍ അതിലെ ഓരോ ഭാഗങ്ങളുടേയും സ്ഥാനങ്ങള്‍ കൃത്യമായിരിക്കണമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. അത് ആ വീടിന്റെയും അതിലെ താമസക്കാരുടെയും ഐശ്വര്യത്തിലും ഉയര്‍ച്ച താഴ്ചകളിലും നിര്‍ണ്ണായകം എന്നുമാണ് വിശ്വാസം.

വീടിന്റെ സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കുമ്പോള്‍ എന്തിനെയും പോലെ പ്രധാന വാതിലിന്റെ കാര്യത്തിലും അതീവശ്രദ്ധ വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വീടിനകത്തേക്ക് ഐശ്വര്യത്തെ വരവേല്‍ക്കുന്നതില്‍ പൂമുഖവാതിലിന് പ്രധാന പങ്കുണ്ട്. പ്രധാന വാതിലിന്റെ സ്ഥാനവും ദിക്കുമാണ് വീടിന്റെ ഭാവി നിശ്ചയിക്കുന്നതെന്നാണ് വിശ്വാസം. പ്രധാന വാതില്‍ വളരെ മെച്ചപ്പെട്ട സ്ഥാനത്തായിരിക്കണം. കെട്ടിടത്തിന്റെ മദ്ധ്യത്ത് ആണെങ്കില്‍ അന്തേവാസികള്‍ക്ക് അഭിവൃദ്ധിയും ഐശ്വര്യവും വന്നുചേരുമെന്ന് പറയുന്നു. വീട്ടില്‍ സന്തോഷം നിലനില്‍ക്കും. സാമ്പത്തിക ഉയര്‍ച്ചയും പ്രതീക്ഷിക്കാം.

പ്രധാന വാതില്‍ സ്ഥാനത്തല്ലായെങ്കില്‍ അന്തേവാസികള്‍ക്ക് ദുരിതവും പരാജയവും നേരിടേണ്ടിവരുമെന്നും ആചാര്യന്മാര്‍ പറയുന്നു. വീട്ടില്‍ കലഹങ്ങള്‍ പതിവാകും. ഐശ്വര്യം പടിയിറങ്ങും, സന്തോഷം അന്യമായിരിക്കും. പ്രധാന വാതിലിന്റെ സ്ഥാനം നിര്‍ണ്ണയിച്ചു കഴിഞ്ഞാല്‍ അതിന്റെ നിര്‍മ്മാണത്തിലും ഏറെ പ്രാധാന്യമുണ്ട്. പ്രധാന വാതില്‍ സ്ഥാപിക്കേണ്ടത് മംഗളകരമായ ദിവസത്തിലായിരിക്കണം. ഉച്ചയ്ക്ക് മുമ്പ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കണമെന്നും ആചാര്യന്മാര്‍ നിര്‍ദേശിക്കുന്നു

Related Posts