പൈതൃകം
വീട്ടില്‍ കാറ്റാടി മണികള്‍ മുഴക്കിയാല്‍

ജ്യോതിഷ ആത്മീയ അറിവുകള്‍ക്കായി ജ്യോതിഷ വാര്‍ത്തയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ https://chat.whatsapp.com/FVIZqkJpLipBOE6Rgd0nEK

വീട്ടിലെ അന്തരീക്ഷമാണ് നമ്മുടെ ജീവിതത്തെ പോസറ്റീവാക്കുന്നത്. പോസറ്റീവ് എനര്‍ജിയുള്ള വീട്ടിലാണ് നാം താമസിക്കുന്നതെങ്കില്‍ ജീവിതത്തിലും ആ പോസറ്റീവ്‌നസ് കാണും. നെഗറ്റീവ് എനര്‍ജിയെ വീട്ടില്‍നിന്ന് ഒഴിവാക്കി പോസറ്റീവ് എനര്‍ജിയെ കൊണ്ടുവരുന്നതിനായി ചൈനീസ് വാസ്തുശാസ്ത്രം നിര്‍ദേശിക്കുന്ന ഒന്നാണ് കാറ്റാടിമണികള്‍.

ജനലിലൂടെ കാറ്റ് എപ്പോഴും പ്രവേശിക്കുന്ന സ്ഥലത്ത് ഇത് തൂക്കുകവഴി മണി എല്ലാ സമയത്തും മുഴങ്ങിക്കൊണ്ടിരിക്കും. ഈ മണിയുടെ ശബ്ദം വീട്ടില്‍ എല്ലായിടത്തും കേള്‍ക്കണം. അതിനായി വീടിനു മധ്യഭാഗത്തായിട്ടുവേണം ഇത് തൂക്കിയിടുവാന്‍. ഇതുവഴി വീട്ടിലെ എല്ലായിടത്തും പോസറ്റീവ് തരംഗങ്ങള്‍ എത്തും.

കാറ്റാടിമണിയുടെ ശബ്ദം നിഷേധ ഊര്‍ജ്ജത്തെ ഇല്ലാതാക്കി പോസറ്റീവ് ഊര്‍ജ്ജത്തെ സൃഷ്ടിക്കുന്നു. ഹൈന്ദവ വിശ്വാസമനുസരിച്ച് ഇതിന് സാമ്യമുണ്ട്. കാരണം, ക്ഷേത്രങ്ങളിലും പൂജാമുറികളിലും മണികള്‍ മുഴക്കുന്നതിന് പിന്നിലും ഈയൊരുകാരണം കൂടിയുണ്ട്. മികച്ച ഗുണനിലവാരമുള്ള ബ്രാസ് ട്യൂബുകളില്‍നിര്‍മിക്കുന്നതിനാല്‍ കാറ്റാടി മണികള്‍ ചെറിയ കാറ്റിന്റെ സാന്നിധ്യത്തില്‍പ്പോലും ചലിച്ചുകൊണ്ടിരിക്കും.

Related Posts