വാസ്തു
കിഴക്കിനെ അവഗണിച്ചാല്‍ ധനനഷ്ടം

ഏതൊരു കാര്യത്തിനും ദിക്കുകള്‍ക്കു പ്രധാന്യമുണ്ട്. പ്രത്യേകിച്ച് നാം താമസിക്കുന്ന വീടുകളുടെ കാര്യത്തില്‍. ദിക്കുകളില്‍ പ്രധാനപ്പെട്ടതാണ് കിഴക്ക്. കാരണം, എല്ലാ പ്രാപഞ്ചിക രശ്മികളും കടന്നുവരുന്നത് കിഴക്കുവഴിയാണ്. അതുകൊണ്ടുതന്നെ കിഴക്കുനോക്കിയാണ് എല്ലാ ശുഭകാര്യങ്ങളും ചെയ്യുന്നത്. ശുഭദിക്കായ കിഴക്ക് വീടുകളെ സംബന്ധിച്ചെടുത്തോളം വിസ്താരം ഉള്ളതായിരിക്കണം.

പോസറ്റീവ് തരംഗങ്ങള്‍ ഈ ദിക്കുവഴിയാണ്. പുരുഷന്‍മാര്‍ക്ക് കൂടുതല്‍ കരുത്തു പകരുന്ന ഈ ദിക്കില്‍ താമസിക്കുന്നവര്‍ക്കും പുരോഗതിയുണ്ടാകും. എന്നാല്‍, ഈ ദിക്കിനെ അവഗണിക്കുന്നവര്‍ക്ക് മാനഹാനിയും ധനനഷ്ടവുമാണ് ഫലമെന്നാണ് ആചാര്യമതം.

Related Posts