സ്പെഷ്യല്‍
നാളെ വസന്ത പഞ്ചമി; ഈ ഉത്തമ മുഹൂര്‍ത്തത്തില്‍ സരസ്വതിദേവിയെ ഭജിക്കേണ്ടതിങ്ങനെ

ഹിന്ദു വിശ്വാസ പ്രകാരം വളരെയധികം പ്രാധാന്യമുള്ള ഒരു ദിവസം തന്നെയാണ് വസന്ത പഞ്ചമി ദിനം. വസന്തത്തിന് തുടക്കം കുറിക്കുന്നത് കൊണ്ട് തന്നെയാണ് ഇതിന് വസന്ത പഞ്ചമി എന്ന് പറയുന്നത്.സരസ്വതി ദേവിയുടെ ജനനം ആണ് ഈ ദിവസത്തെ പ്രത്യേകത. സരസ്വതി പൂജയ്ക്ക് ഏറ്റവും ഉത്തമമായ മുഹൂർത്തമാണ് വസന്തപഞ്ചമിയിൽ ഉള്ളത്.

ശിശിരാരംഭത്തിലെ ശുക്ലപക്ഷ പഞ്ചമി നാളാണ്‌ വസന്തപഞ്ചമി എന്നറിയപ്പെടുന്നത്‌. ഫെബ്രുവരി ആദ്യ പകുതിയിൽ വരുന്ന ഈ വിശേഷ ദിനം ഇത്തവണ ഫെബ്രുവരി 5 ശനിയാഴ്ച പുലർച്ചെ 3:47-ന് ആരംഭിച്ച് ഫെബ്രുവരി 6 ഞായറാഴ്ച പുലർച്ചെ 3:46 വരെ നീണ്ടു നിൽക്കും.

അതി വിശേഷമായ വസന്ത പഞ്ചമി മുഹൂർത്തം: ശനിയാഴ്ച രാവിലെ 7:07 മുതൽ രാത്രി 12.35 വരെയാണ് വരുന്നത്. ഈ അസുലഭ മുഹൂർത്തത്തിൽ എപ്രകാരമാണ് ദേവീപൂജ ചെയ്യേണ്ടതെന്നും എന്തൊക്കെയാണ് ഗുണഫലങ്ങൾ എന്നും വിശദീകരിക്കുന്ന വീഡിയോ ആണിത്. ഈ വീഡിയോ മുഴുവനായി കാണാനും ഷെയർ ചെയ്യാനും മറക്കരുത്.

Related Posts