പൈതൃകം
ഈ വര്‍ഷത്തെ വൈക്കത്തഷ്ടമി നവംബര്‍ 17ന്

വിഷ്ണു വാസുദേവന്‍

ദക്ഷിണകാശി എന്നറിയപ്പെടുന്ന വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി നവംബര്‍ 17 നാണ്. അഷ്ടമി നാളില്‍ വൈക്കം ക്ഷേത്രം ദേവസംഗമത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. തെക്കന്‍ കാശി എന്നറിയപ്പെടുന്ന ഈ ദേവസംഗമ സ്ഥലം വ്യാഘ്രപാദരും ഖരനും വില്വമംഗലം സ്വാമിയാരും അഗസ്ത്യ മഹര്‍ഷിയും ഉള്‍പ്പെടെയുള്ളവരുടെ പാദസ്പര്‍ശനമേറ്റ പുണ്യഭൂമിയാണ് എന്നാണു വിശ്വാസം.

അഷ്ടമിവിളക്ക് ദര്‍ശിക്കാന്‍ തിരുവിതാംകൂര്‍ മഹാരാജാവ് ഉള്‍പ്പെടെ ഉള്ളവര്‍ ക്ഷേത്രത്തില്‍ എത്തുമായിരുന്നു. അഷ്ടമി ദിവസം രാവിലെ നടക്കുന്ന ശ്രീബലിയാണ് അഷ്ടമി വിളക്ക്. താരകാസുരന്‍, ശൂരപത്മന്‍ എന്നീ അസുരന്‍മാരെ നിഗ്രഹിക്കാന്‍ പോയ ദേവസൈന്യാധിപന്‍ ഉദയനാപുരത്തപ്പനെ കാണാതെ വിമുഖനായിരിക്കുന്ന വൈക്കത്തപ്പന്‍ പതിനൊന്നാം ഉത്സവ ദിവസം കൊടിമരച്ചുവട്ടില്‍ നില്‍ക്കുന്നതു ശ്രദ്ധേയമാണ്.

നവംബര്‍ ആറിന് രാവിലെ 7.10നും 9.10നും മധ്യേ വൈക്കത്തഷ്ടമി ഉത്സവത്തിന് കൊടിയേറും. നവംബര്‍ 12 ന് ഋഷഭവാഹനം എഴുന്നള്ളിപ്പ്. പ്രസിദ്ധമായ വൈക്കത്തഷ്ടമി നവംബര്‍ 17നാണ്. 18ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.

ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ത്യക്കാര്‍ത്തിക ഉത്സവത്തിന് നവംബര്‍ 29ന് രാവിലെ 6.30നും 7.30നും മധ്യേ കൊടിയേറും. തൃക്കാര്‍ത്തിക ഡിസംബര്‍ 7. ആറാട്ട് ഡിസംബര്‍ 8.

Related Posts