സ്പെഷ്യല്‍
ഇന്ന് ഉച്ചപൂജാലങ്കാര സമയത്ത് ഭഗവാന്‍ കാട്ടിയ അത്ഭുതം; അനുഭവം പറഞ്ഞ് പാലനാട് സന്തോഷ് നമ്പൂതിരി

പാലനാട് സന്തോഷ് നമ്പൂതിരി

ഗുരുവായൂരിലെ ഉണ്ണിക്കണ്ണന്റെ കളഭ ചാര്‍ത്ത് കുമാരേട്ടന്‍ പറയുന്നത് കേട്ടാല്‍ നമ്മുടെ മനസ്സില്‍ ആ രൂപം നിറയാറുണ്ട്. മാട്ടുംഗ കൊച്ചു ഗുരുവായൂരിലെ ഇന്നത്തെ അനുഭവം പങ്ക് വെയ്ക്കുന്നു. ഉദയാസ്തമന പൂജ ഉണ്ടെങ്കില്‍ ഉച്ച പൂജയ്ക്ക് കളഭാലങ്കാരം ഇവിടെ പതിവ് ഉണ്ട്. ഇന്ന് എനിയ്ക്കാണ് ഭാഗ്യം കിട്ടിയത്. ഏത് രൂപം ചാര്‍ത്തണം എന്നു നമ്മള്‍ കണക്കാക്കീട്ട് കാര്യമില്ല..

ഭഗവാന്‍ ഏത് രൂപത്തില്‍ നില്‍ക്കാന്‍ ഉദ്ദേശിയ്ക്കുന്നുവോ ആ രൂപത്തിലാവും നില്‍ക്കുക. എന്നാല്‍ ഇന്ന് എന്റെ മോഹം പോലെ തന്നെയായി ഭഗവാന്റെ നില്‍പ്പും ??. കൈ രണ്ടും അരയില്‍ കുത്തി വെച്ച്.. ഒരു കയ്യില്‍ ഓടക്കുഴലും പിടിച്ചു..ആനപ്പുറത്തു കയറി… ഞെളിഞ്ഞു ഇരിയ്ക്കുന്ന ഭാവത്തിലാണ് ഇന്ന് ‘കൊച്ചു കണ്ണന്‍’ ഇരുന്നത്.

നട തുറന്നു കര്‍പ്പൂരം ഉഴിയുമ്പോള്‍ പൂജക്കാരുടെ കൂട്ടത്തില്‍ ഉള്ള ഒരു വികൃതി ‘ഹായ്.. യാനൈ..’ എന്നു വിളിച്ചു പറയുന്നത് കേട്ടപ്പോള്‍ സന്തോഷം തോന്നി. ആളുകള്‍ക്ക് മനസ്സിലായിലോ എന്നു ഓര്‍ത്ത്.. ഒരു അമ്മ പറയുന്നതും കേട്ടു. ‘ഭഗവാന്‍ ഇന്നേയ്ക്ക് ഗജാരൂഢനാ വന്തിറിക്ക് ‘ന്നു.

 

Related Posts