നക്ഷത്രവിചാരം
തുലാമസത്തെ സമ്പൂര്‍ണ നക്ഷത്രഫലം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4):സാമ്പത്തിക കാര്യങ്ങളില്‍ മാറ്റങ്ങളുണ്ടാകും, അയല്‍വാസികളുമായി രമ്യതയില്‍ വര്‍ത്തിക്കും,സന്താനങ്ങളുടെ വിവാഹത്തിനായി ഒരുക്കങ്ങള്‍ നടത്തും, ശത്രുശല്യം കുറയും, എല്ലാ രംഗത്തും ചുറുചുറുക്കോടെ പ്രവര്‍ത്തിക്കും, സന്താനങ്ങള്‍ക്ക് തൊഴിലില്‍ ഉയര്‍ച്ചയുണ്ടാകും, അനാവശ്യ ആധികളില്‍ നിന്നും മുക്തിയുണ്ടാകും, വാഹനം മാറ്റി വാങ്ങുന്നതിനിടയുണ്ട്, ബന്ധുജനങ്ങളുമായുണ്ടായിരുന്ന അഭിപ്രായ ഭിന്നതകള്‍ രമ്യമായി പരിഹരിക്കും.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിര്യം 1/2): അകാലത്തില്‍ പൊലിഞ്ഞ സുഹൃത്തുക്കളുടെ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കാന്‍ മുന്നിട്ടിറങ്ങും, വിദേശജോലിക്കാര്‍ക്ക് നേട്ടങ്ങളുണ്ടാകും, ഗൃഹോപകരണം വാങ്ങും, ജീവിതപങ്കാളിക്ക് തൊഴില്‍ നേട്ടങ്ങളുണ്ടാകും, സഹോദരങ്ങളില്‍ നിന്നും സഹായം ഉണ്ടാകും, തര്‍ക്ക വിഷയങ്ങളില്‍ അനുകൂല നിലപാടുകളുണ്ടാകും, പുതിയ സംരംഭങ്ങള്‍ക്കു വിജയകരമായ തുടക്കം, ഗുരുജനങ്ങളുടെ അനുഗ്രഹത്തോടെ തുടങ്ങുന്ന പ്രവര്‍ത്തികളില്‍ നേട്ടം.

മിഥുനക്കൂറ് (മകയിര്യം 1/2, തിരുവാതിര, പുണര്‍തം 3/4):ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ക്കു തുടക്കം കുറിക്കും, അഭിമുഖങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കും, തൊഴില്‍ മേഖലയിലെ സമ്മര്‍ദങ്ങളില്‍ നിന്നും വിടുതല്‍ നേടാന്‍ സാധിക്കും, ഡിഡൈനിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും, ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മനസിലുദിച്ച ആശയങ്ങള്‍ മികവോടെ പകര്‍ത്താന്‍ സാധിക്കും, സന്താനങ്ങളാല്‍ മാനസിക സന്തോഷം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം): തൊഴില്‍ രംഗത്ത് മാറ്റമുണ്ടാകും, സുഹൃത്തുക്കളുടെ സഹായത്തോടെ ദൂരസ്ഥലങ്ങളില്‍ ജോലിക്കായി ശ്രമിക്കും, ദമ്പതികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം വര്‍ധിക്കും, ഭൂമിസംബന്ധമായ കാര്യങ്ങളില്‍ അനുകൂല നേട്ടങ്ങളുണ്ടാകും, പുത്തന്‍ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാകും, കാര്‍ഷിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, വിവിധ മേഖലകളില്‍ നിന്നും സാമ്പത്തിക നേട്ടമുണ്ടാകും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): തൊഴില്‍ മേഖലയില്‍ അംഗീകാരം ലഭിക്കും, പൂര്‍വിക സ്വത്ത് ഭാഗംവയ്ക്കുന്നതില്‍ സമവായം ഉണ്ടാക്കും, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും, സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ സാധിക്കും, അപകടങ്ങളില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും, വാക് തര്‍ക്കങ്ങളുണ്ടാകും, ബന്ധുജനങ്ങളുമായി രമ്യതയില്‍ വര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, ഈശ്വരനുഗ്രഹത്താല്‍ പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ സാധിക്കും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2): ആരോഗ്യപ്രശ്നങ്ങളുണ്ടാകും, അടിക്കടി യാത്രകള്‍ നടത്തേണ്ടതായി വരും, സാമ്പത്തിക പ്രശ്നങ്ങള്‍ കുറെയൊക്കെ പരിഹരിക്കാന്‍ സാധിക്കും, ജീവിതപങ്കാളി മുഖേനെ നേട്ടങ്ങളുണ്ടാകും, സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ നിര്‍ബന്ധിതനാകും, വാഹനത്തിന് അറ്റകുറ്റപ്പണി നടത്തേണ്ടതായി വരും, പിതൃതുല്യരില്‍ നിന്നും ആനുകൂല്യം പ്രതീക്ഷിക്കാം, എടുത്തുച്ചാടി പ്രവര്‍ത്തിക്കരുത്, കാര്യാലോചനശേഷി കുറയും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4): കലാരംഗത്ത് മികച്ച പ്രകടനം, കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഐക്യവും പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി പ്രതീക്ഷിക്കാം, വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുയോജ്യ ആലോചനകള്‍ വന്നു ചേരും, ജീവിതപങ്കാളിയുമായി ഒരുമിച്ചു താമസിക്കത്തക്കവണ്ണം ഉദ്യോഗ മാറ്റമുണ്ടാകും, ചിരകാലഭിലാഷമായ വിദേശയാത്ര സഫലമാകും, ബന്ധുജനങ്ങളില്‍ നിന്നും പിന്തുണകുറയും.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട):വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രമിക്കണം, പൂര്‍വിക സ്വത്ത് കൈവശം വന്നു ചേരും, സാമ്പത്തിക പ്രതിസന്ധികളെ മറികടക്കും, ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം, തര്‍ക്ക വിഷയങ്ങളില്‍ മധ്യസ്ഥരുടെ സഹായം തേടും, ജീവിതപങ്കാളിയുമായി അഭിപ്രായ ഭിന്നത, സന്താനങ്ങള്‍ക്ക് ആഗ്രഹിച്ച വിഷയങ്ങളില്‍ ഉപരിപഠനം, വാഹനയോഗം എന്നിവയുണ്ടാകും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4):ആത്മാര്‍ഥ സുഹൃത്തുക്കളുടെ സഹായത്താല്‍ പ്രതിസന്ധികളെ തരണം ചെയ്യും, ജീവിതത്തില്‍ വഴിത്തിരിവാകുന്ന സന്ദര്‍ഭങ്ങളുണ്ടാകും, ആര്‍ഭാടങ്ങള്‍ക്കും ധൂര്‍ത്തുകള്‍ക്കും സ്വയംനിയന്ത്രണം കൊണ്ടു വരേണ്ടതാണ്, ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കും, പിതൃതുല്യരുടെ അസുഖങ്ങള്‍ മനസില്‍ ആധിയുണ്ടാകും, വിദഗ്ധ ചികിത്സകളാല്‍ സന്താനങ്ങളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനു സാധിക്കും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടം, ജീവിതപങ്കാളിയെ ഒരുമിച്ചു താമസിപ്പിക്കത്തക്കവണ്ണം തൊഴില്‍ മാറ്റമുണ്ടാകും, സാമ്പത്തി ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണം, ദൂരസ്ഥലങ്ങളില്‍ അംഗീകാരം, സന്താനങ്ങള്‍ക്ക് വിദേശത്ത് ഉയര്‍ന്ന ജോലി, ബന്ധുജനങ്ങളില്‍ നിന്നും സഹായം, സഹപ്രവര്‍ത്തകരുടെ സഹകരണം, ആഡംബര വാഹനം വാങ്ങും, വ്യാപാരസ്ഥാപനം വിപുലീകരിക്കും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4):അശ്രാന്ത പരിശ്രമത്താല്‍ ഏറ്റെടുത്ത ജോലികള്‍ യഥാസമയത്ത് ചെയ്തു തീര്‍ക്കുന്നതിനു സാധിക്കും, സുഹൃളുടെ സഹായത്താല്‍ പുതിയ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും, ജാഗ്രത കുറവിനാല്‍ പണനഷ്ടത്തിനിടയുണ്ട്, ആപത്തുകളില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും, ജീവിതപങ്കാളിയില്‍ നിന്നും നേട്ടങ്ങളുണ്ടാകും, തൊഴിലിനോടനുബന്ധിച്ച് ഹ്രസ്വകാല കോഴ്സുകള്‍ക്കു ചേരും.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി):ഗൃഹനിര്‍മാണം പുനരാരംഭിക്കും, ജീവിതപങ്കാളിയില്‍ നിന്നും നേട്ടം, സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല മാറ്റം, സാങ്കേതിക വിദ്യാഭ്യാസ കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, ദമ്പതികള്‍ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ സാധിക്കും,വിദഗ്ധ ചികിത്സകളാല്‍ ആരോഗ്യം വീണ്ടെടുക്കും, സന്താനങ്ങളാല്‍ സന്തോഷാനുഭവം, ദൂരസ്ഥലങ്ങളില്‍ അംഗീകാരം. ദോഷപരിഹാരം: ദേവിക്ഷേത്രത്തില്‍ വഴിപാട്.

Related Posts