സ്പെഷ്യല്‍
പോകുന്നകാര്യം നടക്കണമോ?; ശകുനപ്പിഴയ്ക്ക് പരിഹാരം

അശ്വതി,രോഹിണി, മകയിരം, പുണര്‍തം, പൂയം, ഉത്രം, അത്തം, ചോതി, അനിഴം, മൂലം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്തൃട്ടാതി, രേവതി എന്നീ നാളുകള്‍ യാത്രയ്ക്ക് യോജിച്ചതെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. കിഴക്കോട്ടുള്ള യാത്രയ്ക്ക് ഉത്രാടവും തിരുവോണവും തെക്കോട്ടുള്ള യാത്രയ്ക്ക് ഉത്തൃട്ടാതിയും അശ്വതിയും, പടിഞ്ഞാറോട്ടുള്ള യാത്രയ്ക്ക് രോഹിണിയും പൂയവും വടക്കോട്ടുള്ള യാത്രയ്ക്ക് ഉത്രാടവും അത്തവും കൊള്ളരുത്. പോകുന്നയാളിന്റെ ജന്മനക്ഷത്രം ഏത് ദിക്കിലേക്കും വര്‍ജ്ജ്യമാകുന്നു.

പ്രതിപദം,മധ്യമം, ഇടവം, മിഥുനം, ചിങ്ങം, വൃശ്ചികം, കുംഭം, എന്നീ രാശികളും നാലില്‍ ചന്ദ്രന്‍ വരുന്ന രാശിയും തോണിയാത്രയാണെങ്കില്‍ മകരവും വര്‍ജ്ജിക്കണം. ആഴ്ചയിലാണെങ്കില്‍ ഞായറാഴ്ച കിഴക്കോട്ടും ചൊവ്വാഴ്ച അഗ്‌നികോണിലോട്ടും വ്യാഴാഴ്ച തെക്കോട്ടും ബുധനാഴ്ച നിര്യതികോണിലോട്ടും വെള്ളിയാഴ്ച പടിഞ്ഞാറോട്ടും ശനിയാഴ്ച വായുകോണിലോട്ടും തിങ്കളാഴ്ച വടക്കോട്ടും യാത്രപോകുന്നത് ദുശകുനങ്ങളെന്ന് പറയുന്നു. സ്ത്രീകള്‍ക്കെങ്കില്‍ ബുധനാഴ്ചയും വെള്ളിയാഴ്ചയും യാത്രയ്ക്ക് നന്നല്ല എന്നും വിശ്വാസം.

ശകുനപിഴയാണു കാണുന്നതെങ്കില്‍ പരിഹാരമായി ചിലകാര്യങ്ങള്‍ ചെയ്യണം. യാത്രയ്‌ക്കൊരുങ്ങിയിറങ്ങുമ്പോള്‍ ദുശകുനം കണ്ടാല്‍ മടങ്ങിയെത്തി പതിനൊന്നുതവണയും വീണ്ടും ദുശകുനം കണ്ടാല്‍ മടങ്ങിയെത്തി പതിനാറു തവണയും പ്രാണായാമം ചെയ്യണമെന്നാണ് വയ്പ്. അതിനശേഷം യാത്ര പുനരാരംഭിക്കാം. വീണ്ടും ദുശകുനമാണു കാണുന്നതെങ്കില്‍ യാത്ര ഒഴിവാക്കുന്നതാണ് ഉത്തമമെന്നു പണ്ഡിതര്‍ പറയുന്നു. വിഷ്ണു സ്തുതികള്‍ ചൊല്ലുന്നതും ദുശകുനപരിഹാരമാര്‍ഗ്ഗമായി കരുതപ്പെടുന്നു.

Related Posts