സ്പെഷ്യല്‍
തിരുപ്പതി വെങ്കിടേശ്വരനെ ഇങ്ങനെ പ്രാര്‍ഥിച്ചാല്‍

തിരുപ്പതി ഏഴുമല വാസന്‍ കുടികൊള്ളുന്ന സന്നിധിയില്‍ ദര്‍ശനം നടത്തുകയെന്നതു മഹാഭാഗ്യമാണ്. വൈഷ്ണവ സമ്പ്രദായത്തിലുള്ള പൂജകളാണ് തിരുപ്പതി വെങ്കിടേശ്വരക്ഷേത്രത്തിലേത്. ക്ഷേത്രാചാരപ്രകാരം ആറ് നിത്യപൂജകളാണുള്ളത്. വെളുപ്പിന് 2.30 ന് നടക്കുന്ന പ്രത്യുഷപൂജമുതല്‍ അത്താഴപൂജവരെയുള്ളവയാണവ.

സാമ്പത്തികദുരിതത്തില്‍നിന്നും കരകയറുന്നതിനും ദുരിതമോചനത്തിനും മംഗല്യസിദ്ധിക്കും തിരുപ്പതിക്ഷേത്രദര്‍ശനം ഉത്തമമാണെന്നാണ് വിശ്വാസം. ശിനിദോഷം മാറാനും രാഹു-കേതു ദോഷനിവാരണത്തിനും തിരുപ്പതി ഭഗവാനെ തൊഴുന്നത് നല്ലതാണ്.

ശ്രീവെങ്കിടേശ്വര മഹാമന്ത്രപൂജ നടത്തി വിവാഹതടസം, തൊഴില്‍തടസം, ദാമ്പത്യദുരിതങ്ങള്‍, തൊഴില്‍ ഇല്ലായ്മ, കോടതി വ്യവഹാരം എന്നിയെല്ലാം പരിഹരിക്കാമെന്ന് ആചാര്യന്‍മാര്‍ പറയുന്നു.

തിരുപ്പതിക്ഷേത്രദര്‍ശനം നടത്തുമ്പോള്‍- ഓം നമോ വെങ്കടേശായ എന്ന മന്ത്രം ജപിക്കുന്നതുവഴി ജീവിതത്തില്‍ ഭാഗ്യാനുഭവങ്ങള്‍ വന്നുചേരും.

Related Posts