സ്പെഷ്യല്‍
വീട്ടിൽ പോസിറ്റീവ് അന്തരീക്ഷം കൊണ്ടുവരും, ശ്രീ വെങ്കിടേശ്വര സ്വാമി!ഈ ഒറ്റകാര്യം ചെയ്താൽ മതി

കലിയുഗത്തില്‍ മഹാവിഷ്ണു ഭൂമിയില്‍ വസിക്കുന്ന വൈകുണ്ഠമായിട്ടാണ് ഹിന്ദു തിരുവെഴുത്തുകളില്‍ തിരുപ്പതി ബാലാജി ക്ഷേത്രത്തെ കുറിച്ച് വിശേഷിപ്പിച്ചിരിക്കുന്നത്. തിരുപ്പതി ബാലാജി അഥവാ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം ഹിന്ദു പുരാണങ്ങളുടെ അടയാളങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് .

ഭക്തരെ സകല പാപങ്ങളില്‍ നിന്നും ഐഹിക ദു:ഖങ്ങളില്‍ നിന്നും കരകയറ്റുന്നവനാണ് തിരുമല വെങ്കിടാചലപതി. ഭഗവാന്‍ പ്രസാദിച്ചാല്‍ ഭക്തരുടെ ജീവിതത്തില്‍ അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളുണ്ടാകും.

ദേവതയെ ഉണര്‍ത്തുക എന്ന സങ്കല്‍പ്പത്തില്‍ പ്രഭാതത്തില്‍ ശ്രവിക്കുകയോ ഉരുവിടുകയോ ചെയ്യുന്ന ശ്ലോകങ്ങളാണ് സുപ്രഭാത ഗീതം. ഒരുപാട് സുപ്രഭാത ഗീതങ്ങള്‍ ഉണ്ടെങ്കിലും വെങ്കിടേശ്വര സുപ്രഭാതമാണ് ഏറ്റവും പ്രചാരമുള്ളത്. തിരുപ്പതി ഭഗവാനെ സ്മരിച്ചുകൊണ്ടു സുബലക്ഷ്മി ആലപിച്ച ഗീതങ്ങള്‍ വളരെ പ്രസിദ്ധമാണ്.

ഭവനത്തിലെ നെഗറ്റീവ് ഊര്‍ജത്തെ പുറംതള്ളി പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കാന്‍ സുപ്രഭാത ഗീതങ്ങള്‍ക്ക് ഒരു പ്രത്യേക കഴിവുണ്ട് . കുടുംബാംഗങ്ങളില്‍ ഓരോരുത്തരിലും അനുകൂല ഊര്‍ജവും ഉന്മേഷവും നിറയ്ക്കാന്‍ ഇവ സഹായിക്കുന്നു. അത് കലിയുഗദുരിതങ്ങളില്‍ നിന്ന് മോക്ഷം നല്കുന്ന തിരുപ്പതി ഭഗവാനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള കീര്‍ത്തനമാകുമ്പോള്‍ അത്യുത്തമം. നിത്യേന ശ്രവിക്കുമ്പോള്‍ ഭക്തന്റെ മനസ്സില്‍ ഭഗവല്‍ ചൈതന്യം നിറയുകയും ഈ പോസിറ്റീവ് ഊര്‍ജം അറിയാതെ തന്നെ ദൈനംദിന പ്രവൃത്തികളില്‍ നിഴലിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.

കൂടുതല്‍ അറിയാന്‍ വീഡിയോ കാണാം

Related Posts