സ്പെഷ്യല്‍
തുലാം സംക്രമം; ഇന്ന് ഈ സമയം വീട്ടില്‍ വിളക്ക് തെളിയിച്ചാല്‍

പ്രത്യക്ഷ ദൈവമാണ് സൂര്യദേവന്‍. കശ്യപപ്രജാപതിയുടെയും അദിതിയുടെയും പുത്രനായ സൂര്യഭഗവാന്‍ നവഗ്രഹങ്ങളില്‍ പ്രധാനിയുമാണ്. എല്ലാവിധ രോഗദുരിതശാന്തിക്ക് സൂര്യഭജനം ഉത്തമമത്രേ. ത്രിമൂര്‍ത്തീചൈതന്യം നിറഞ്ഞ സൂര്യഭഗവാനെ നിത്യേന വന്ദിക്കുന്നവര്‍ക്ക് ജീവിത പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള ശക്തി വര്‍ധിക്കുമെന്നാണ് വിശ്വാസം.

തുലാം സംക്രമം ഇന്ന് രാത്രി 7.22 നാണ്. സൂര്യഭഗവാന്‍ കന്നി രാശിയില്‍നിന്ന് തുലാം രാശിയിലേക്ക് മാറുന്ന ഈ സംക്രമമുഹൂര്‍ത്തത്തില്‍ വീട്ടില്‍ ദീപം തെളിയിക്കുന്നത് അത്യന്തം ശുഭകരമാണ്.

Related Posts