സ്പെഷ്യല്‍
ഈ ശനിയാഴ്ച രാവിലെ ദീപം തെളിയിച്ച് പ്രാര്‍ഥിച്ചാല്‍

തുലാം സംക്രമം ഒക്ടോബര്‍ 17 ശനി രാവിലെ 7 മണി 6 മിനിറ്റിന് സൂര്യദേവന്‍ കന്നിരാശിയില്‍നിന്ന് തുലാം രാശിയിലേക്ക് മാറുന്നു. ഈ സംക്രമ മുഹൂര്‍ത്തത്തില്‍ പൂജാമുറിയില്‍ ദീപം തെളിയിക്കുന്നത് ഉത്തമം. സംക്രമദീപം തെളിയിച്ചാല്‍ മാസം മുഴുവന്‍ നല്ലതാവുമെന്നാണ് വിശ്വാസം.

(വിദേശരാജ്യങ്ങളില്‍ ഉള്ളവര്‍ അതാത് പ്രാദേശികസമയത്ത് ദീപം തെളിയിച്ചാല്‍ മതി)

മുപ്പട്ട് ശനി

മലയാള മാസാദ്യം വരുന്ന ശനിയാണ് മുപ്പട്ട് ശനി. ശനിദോഷം അനുഭവിക്കുന്നവര്‍ വ്രതം എടുക്കുന്നത് നല്ലതാണ്. ശാസ്താവ്, വേട്ടേക്കരന്‍, അന്തിമഹാകാളന്‍, ഹനുമാന്‍സ്വാമി എന്നിവരെ ഭജിക്കുന്നതും വളരെ നല്ലത്.
ഇവരുടെ ക്ഷേത്രദര്‍ശനം (പ്രോട്ടോകോള്‍ പാലിച്ച് പറ്റുന്നവര്‍) നടത്തി യഥാശക്തി വഴിപാട് നടത്തിയാല്‍ ഏഴരശ്ശനി, കണ്ടക -അഷ്ടമശ്ശനി ദോഷങ്ങള്‍ അകലുമെന്നാണ് വിശ്വാസം.

ഓം ആദിത്യായനമഃ
ഓം അരുണായനമഃ
ഓം ആര്‍ത്തരക്ഷകായനമഃ

Related Posts