നക്ഷത്രവിചാരം
തുലാമാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം

(ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 15 വരെ)

അശ്വതി

ആരോഗ്യകാര്യത്തില്‍ തൃപ്തികരം. വീട്ടില്‍ സ്വസ്ഥത കുറയാന്‍ സാധ്യത. ബിസിനസുകാര്‍ക്ക് സാമ്പത്തിക നേട്ടത്തിന്റെ കാലം. ദൂരദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വീട്ടിലേക്ക് മടങ്ങിയെത്താന്‍ സാധ്യത. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ യോഗം.

ഭരണി

പുതിയ കൂട്ടുകെട്ടുകള്‍ ശ്രദ്ധിക്കണം. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം. ജോലി സംബന്ധമായി ചില പ്രശ്‌നങ്ങളുണ്ടാകും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ബിസിനസില്‍ ലാഭം കുറയും. കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ലകാലം.

കാര്‍ത്തിക

ശത്രുശല്യം വര്‍ധിക്കും. ദാമ്പത്യ സുഖമുണ്ടാകും. സന്താനങ്ങളെക്കൊണ്ട് നല്ല അനുഭവം ഉണ്ടാകും. ഭൂമിയോ വീടോ വാങ്ങാന്‍ യോഗം. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലം. വാഹനങ്ങള്‍ വാങ്ങാന്‍ യോഗം.

രോഹിണി

കടം കൊടുത്ത പണം തിരിച്ചുകിട്ടാന്‍ വൈകും. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കും. മേലുദ്യോഗസ്ഥരില്‍ നിന്ന് അനുകൂല നിലപാട് പ്രതീക്ഷിക്കാം. സഹ പ്രവര്‍ത്തകര്‍ വിപരീത നിലപാടെടുക്കും. ശത്രുശല്യം വര്‍ധിക്കും. ദൂര യാത്ര ഗുണം ചെയ്യില്ല.

മകയിരം

പുതിയ വ്യാപാരങ്ങളില്‍ ഏര്‍പ്പെടും. കുടുംബത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കും. നഷ്ടപ്പെട്ടെന്നു കരുതിയ പല വസ്തുക്കളും തിരികെ ലഭിക്കും. തര്‍ക്കങ്ങളില്‍ മധ്യസ്ഥം വഹിക്കേണ്ടിവരും. തൊഴില്‍മേഖലയില്‍ ഉയര്‍ച്ച. കുടുംബ സ്വത്ത് ലഭിക്കാനുള്ള യോഗം.

തിരുവാതിര

ദൂരെ യാത്രകള്‍ക്ക് യോഗം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തെന്നുവരും. ജോലിയില്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കും. ജോലിയില്‍ സ്ഥലം മാറ്റത്തിന് യോഗം. പൂര്‍ത്തിയാകാത്ത പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ അനുയോജ്യമായ സമയം.

പുണര്‍തം

പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ യോഗം. മനസിന് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അവസരം വന്നുചേരും. ഭൂമി, വാഹനം എന്നിവയില്‍നിന്ന് ആദായം ലഭിക്കും. പല കാര്യങ്ങളിലും തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടുനേരിടും.

പൂയം

പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയിക്കും. ചില പ്രത്യേക അധികാരങ്ങള്‍ ലഭിക്കാന്‍ യോഗം. ഏറ്റെടുത്ത കാര്യങ്ങള്‍ വിജയത്തിലെത്തിക്കാന്‍ കഠിനമായി പരിശ്രമിക്കും. മനസിന് സന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും.

ആയില്യം

പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ യോഗം. ചില പുതിയ കരാറുകള്‍ ഏറ്റെടുത്ത് നടത്താന്‍ യോഗം. മനസിന് ഉന്‍മേഷം ലഭിക്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. ആത്മീയ കാര്യങ്ങൡ താല്‍പ്പര്യം വര്‍ധിക്കും.

മകം

കടം കൊടുത്ത പണം തിരികെ കിട്ടാതെ വിഷമിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കു യോഗം. തൊഴില്‍പരമായി നേട്ടത്തിന്റെ കാലം. ചില പ്രധാനപ്പെട്ട പ്രമാണങ്ങള്‍ കൈവശം വന്നുചേരും.

പൂരം

പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ആരംഭിച്ചേക്കും. പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയിക്കും. ഊഹകച്ചവടത്തില്‍നിന്നും ആദായം ലഭിക്കാന്‍ സാധ്യത. പ്രതീക്ഷിച്ചയിടങ്ങൡ നിന്ന് സാമ്പത്തിക സഹായം ലഭിച്ചെന്നു വരില്ല. ചെലവ് വര്‍ധിക്കും. തൊഴില്‍ മേഖലയില്‍ നേട്ടത്തിനു യോഗം.

ഉത്രം

മേലധികാരികളുമായി അഭിപ്രായ വിത്യാസമുണ്ടാകും. ഏജന്‍സി ഏര്‍പ്പാടില്‍നിന്നും നല്ല നേട്ടമുണ്ടാകും. വീടിനെയോ വാഹനങ്ങളെയോ സംബന്ധിച്ച പ്രമാണങ്ങള്‍ കൈവശം വന്നുചേരും. കുടുംബത്തില്‍ ചില മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ ഇടയുണ്ട്. ബിസിനസ് വിപുലീകരിക്കാന്‍ ശ്രമിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല കാലം.

അത്തം

മേലുദ്യോഗസ്ഥരുമായി അഭിപ്രായ വിത്യാസമുണ്ടാകും. ബാങ്കിംഗുമായി ബന്ധപ്പെട്ടവര്‍ക്ക് നല്ല അവസരം. ഏജന്‍സി ഏര്‍പ്പാടു മുഖേന വരുമാനം വര്‍ധിക്കും. കൃഷിയില്‍ നിന്നും ആദായം ലഭിക്കും.

ചിത്തിര

പ്രതീക്ഷിക്കുന്ന വ്യക്തിയില്‍നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ വേണ്ടത്ര സഹായം ലഭിച്ചെന്നു വരില്ല. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല കാലം. കലാകാരന്‍മാര്‍ക്കും സാഹിത്യകാരന്‍മാര്‍ക്കും നല്ലസമയം.

ചോതി

ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല കാലം. പുതിയ ബിസിനസ് ആരംഭിക്കാന്‍ യോഗം. എഴുത്തുകാര്‍ക്കും കലാകാരന്‍മാര്‍ക്കും അനുകൂലകാലം. സര്‍ക്കാരില്‍ നിന്നും ഗുണത്തേക്കാളേറെ ദോഷം വന്നുപെടാന്‍ യോഗമുണ്ട്.

വിശാഖം

ഗൃഹാന്തരീക്ഷം സുഖകരമായിരിക്കും. ജോലി സ്ഥലത്ത് സുഖമുണ്ടാകും. സാമ്പത്തിക പ്രയാസങ്ങള്‍ നേരിടും. ഗുരുജനങ്ങളില്‍ നിന്നും ആനുകൂല്യം. പഠിത്തത്തില്‍ ഉയര്‍ച്ചയുണ്ടാകും.

അനിഴം

ബിസിനസുകാര്‍ക്ക് ഗുണകരമായ കാലം. വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട സമയം. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണകരം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനം സംഭവിക്കും. മരണാനന്തര കര്‍മ്മങ്ങളില്‍ പങ്കെടുക്കും.

തൃക്കേട്ട

ഭൂ സ്വത്ത് ലഭിക്കാന്‍ യോഗം. ജോലി സ്ഥലം മാറാന്‍ സാധ്യതയുണ്ട്. അധ്വാനത്തിനൊത്ത പ്രതിഫലം ലഭിക്കാന്‍ പ്രയാസമാണ്. ശത്രുക്കളുടെ നിഗൂഡമായ പ്രവര്‍ത്തനത്തെ കരുതിയിരിക്കണം. പരദൂഷണം കാരണം വിരോധികള്‍ ഉണ്ടാകും.

മൂലം

ആദായം ഉദ്ദേശിച്ചു ചെയ്യുന്ന പല പ്രവര്‍ത്തനങ്ങളും വേണ്ടവിധം ഫലവത്തായിയെന്നുവരില്ല. സര്‍ക്കാരില്‍നിന്നു വായ്പകളും മറ്റും ലഭിക്കാന്‍ സമയമെടുക്കും. ബഹുമാനം ആര്‍ജ്ജിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തും. സഹോദരന്‍മാരില്‍നിന്നും സഹായം ലഭിക്കും.

പൂരാടം

പുതിയ പദവി കൈവരും. ഉദ്യോഗത്തില്‍ നിന്നും വരുമാനം വര്‍ധിക്കും. കെട്ടിടങ്ങളോ പൂര്‍വീക സ്വത്തോ കൈമാറിപ്പോകാതെ ശ്രദ്ധിക്കണം. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല കാലം. ഗുരുജനങ്ങളില്‍ നിന്നും ആനുകൂല്യം.

ഉത്രാടം

വ്യക്തി പ്രഭാവത്തിന് മങ്ങലേല്‍പ്പിക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടായേക്കും. പ്രതീക്ഷിച്ച കേന്ദ്രങ്ങളില്‍ നിന്നും ധനാഗമം ഉണ്ടാകും. ആലോചനയില്ലാതെ സംസാരിക്കുന്നതുമൂലം അനാവശ്യ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടും.

തിരുവോണം

പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം ഉണ്ടാകും. ഓരോ കാല്‍വെപ്പിലും പണപരമായ നഷ്ടം സംഭവിക്കുമോയെന്ന് ഭയപ്പെടും. എന്നാല്‍, ലോണുകളും മറ്റും എളുപ്പത്തില്‍ ലഭിക്കും.

അവിട്ടം

ആഢംബര, ഇലക്ടോണിക്‌സ് വസ്തുക്കളുടെ വ്യാപരത്തില്‍നിന്നും നല്ല ആദായം ലഭിക്കും. പരസ്യങ്ങള്‍ മുഖേന കൂടുതല്‍ വരുമാനം. വീട് മാറി താമസിക്കേണ്ടിവരും. ഭൂമി വില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സാധിക്കും.

ചതയം

എഴുത്തുകാര്‍-പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നല്ല സമയം. സാമ്പത്തിക നേട്ടത്തിന്റെ കാലം. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അനുകൂലകാലം. കുടുംബത്തില്‍ നല്ല അന്തരീക്ഷം. കടം കൊടുത്ത പണം പലിശയോടെ തിരിച്ചുകിട്ടും.

പുരുരുട്ടാതി

ബിസിനസ് അഭിവൃദ്ധിപ്പെടും. കുടുംബത്തില്‍നിന്നും വിട്ടുനില്‍ക്കേണ്ടിവരും. ഏതു പരിസ്ഥിതിയേയും അചഞ്ചലമായി നേരിടും. നിലവിലെ തൊഴില്‍ ഉപേക്ഷിക്കാന്‍ തോന്നിയേക്കാം. കുടുംബത്തില്‍ കലഹങ്ങള്‍ക്കു സാധ്യത.

ഉത്രട്ടാതി

സന്താനങ്ങളുടെ വിവാഹം നടക്കാന്‍ ഇടയുണ്ട്. കുടുംബത്തില്‍ സുഖവും ശ്രേയസും നിലനിര്‍ത്തും. ബിസിനസില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഭൂ സ്വത്ത് അധീനതയിലാകും.

രേവതി

ഭൂമി വില്‍ക്കാന്‍ സാധിക്കും. ബിസിനസുകാര്‍ക്ക് നല്ല സമയം. വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന വിജയം ലഭിക്കും. ദൂരദേശത്തുള്ളവര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. കൃഷിയില്‍ നിന്നും ആദായം.

Related Posts