പൈതൃകം
വിവാഹതടസം മാറും ജലദുര്‍ഗ്ഗയെ ഇങ്ങനെ ഭജിച്ചാല്‍

സ്വച്ഛസുന്ദരമായ ബ്രഹ്മഗിരി മലനിരകളുടെ താഴ്വരയില്‍ കാനനത്തിന്റെ സ്വച്ഛശീതളിമയില്‍ പ്രകൃതിയുടെ അനുഗ്രഹവും വിശുദ്ധിയും നാടിന് സമ്മാനിക്കുന്ന അത്യപൂര്‍വ്വമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് തൃശിലേരി മഹാദേവ ക്ഷേത്രം. ആ ക്ഷേത്രത്തിന്റെ ഉപക്ഷേത്രമാണ് ജലദുര്‍ഗ്ഗ ക്ഷേത്രം. അത്യപൂര്‍വ്വ ദേവീ ചൈതന്യത്തിന്റെ ഇരിപ്പിടമാണ് തൃശിലേരി ജലദുര്‍ഗ്ഗ ക്ഷേത്രം. ജലശുദ്ധിയില്‍ കൈവരുന്ന ഐശ്വര്യം. ജലത്തിന്റെ നടുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാപനാശിനിയില്‍ നിന്നും നേരിയ ഉറവകളായി ഈ ക്ഷേത്രഭൂമിയില്‍ നിറഞ്ഞ് എപ്പോഴും ജലസമൃദ്ധിയേകുന്നു.

തൃശിലേരി മഹാദേവ ക്ഷേത്രം തിരുനെല്ലിയിലെ വിഷ്ണു ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. തിരുനെല്ലിയില്‍ നടത്തുന്ന ബലിതര്‍പ്പണം പൂര്‍ത്തിയാകണമെങ്കില്‍ തൃശിലേരി ക്ഷേത്രത്തിലേക്കും കൂടി വഴിപാടു നടത്തണമെന്നാണ് സങ്കല്പം.

ജലത്തിന്റെ മദ്ധ്യത്തില്‍ നിര്‍മ്മിച്ച ജലദുര്‍ഗ്ഗയുടെ ആരാധനാലയം. തിരുനെല്ലിയിലെ പാപനാശിനിയില്‍ നിന്നും ഒഴുകി വരുന്ന ജലമാണ് ഇവിടെ നിറയുന്നത് ഒരിക്കലും വറ്റാത്തതാണ് ഇവിടുത്തെ ജലം. മഹാവിഷ്ണുവിന്റെ അവതാരമായ ഭഗവാന്‍ പരശുരാമനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് കരുതുന്നു. തൃശിലേരി മഹാദേവക്ഷേത്രത്തിന്റോെ ഉപക്ഷേത്രമാണ് ഈ ജലദുര്‍ഗ്ഗാ ക്ഷേത്രം.

പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ഈ ക്ഷേത്രം. കന്യകാസങ്കല്പം ആയതുകൊണ്ടുതന്നെ ഇവിടെ നടക്കുന്ന പ്രധാന വഴിപാട് സ്വയംവര പുഷ്പാഞ്ജലിയാണ്. വിവാഹ തടസ്സം ഉണ്ടെങ്കില്‍ പെണ്‍കുട്ടികള്‍ ആയാലും ആണ്‍കുട്ടികള്‍ ആയാലും അവരുടെ ജന്മ നക്ഷത്രത്തിന് (പക്കപ്പുറന്നാളിന്) മാസം ഒന്ന് വച്ച് ആറ് മാസക്കാലത്തേക്ക് സ്വയംവര പുഴപാഞ്ജലി കഴിച്ചാല്‍ അതിനിടയില്‍ അവരുടെ വിവാഹം തീര്‍ച്ചയായും നടന്നിരിക്കും എന്നാണ് വിശ്വാസം.

Related Posts