സ്പെഷ്യല്‍
ഇങ്ങനെ ചെയ്താല്‍ ദിവസം മുഴുവന്‍ പോസിറ്റീവാകാം

നമ്മുടെ പ്രവര്‍ത്തികളാണ് നമുക്ക് സദ്ഫലങ്ങള്‍ നല്‍കുന്നത്. രാവിലെ എഴുന്നേറ്റ് ഇരുകൈകളും നിവര്‍ത്തിവച്ച് ഉമ, രമ, സരസ്വതി ദേവിമാരെ സ്മരിച്ച് കരദര്‍ശനം നടത്തണം. കരവന്ദനത്തിന് ശ്ലോകമുണ്ട്. സര്‍വ്വലോകത്തിനും നന്മ മാത്രം കാംക്ഷിച്ച് പാദങ്ങള്‍ ഭൂമിയില്‍ സ്പര്‍ശിക്കും മുമ്പ് ഭൂമിയെ വന്ദിക്കണം. തുടര്‍ന്ന് പ്രഭാതകൃത്യങ്ങള്‍ കഴിച്ച് സ്‌നാനവും കഴിച്ച് സൂര്യനെ വന്ദിക്കണം. നാല്‍ക്കാലികള്‍ക്ക് ഭക്ഷണം നല്‍കണം. ഒരു ചിരിയോടെ വേണം മറ്റുള്ളവരെ നോക്കാന്‍. ദുര്‍മുഖം കാണുന്നത് ദുഃഖകരമാകുന്നതുപോലെ ദുര്‍മുഖം കാട്ടുന്നതും നന്നല്ല.

മനനത്രാണം-മന്ത്രം

മന്ത്രതന്ത്രങ്ങള്‍ എന്നു പുരാണ കഥാകദനങ്ങളില്‍നിന്നും വായിച്ചും കേട്ടും അറിഞ്ഞിട്ടുണ്ട് നാം. എന്നാല്‍ എന്താണ് ശരിക്കും ‘മന്ത്രം’. സംസ്‌കൃതധാതുവായ മന്ത്രപദത്തിലെ മകാരത്തിന് മനനം ചെയ്യുക എന്നും, മന്ത്രം എന്നതിന് ത്രാണനം ചെയ്യുന്നത് എന്നുമാണ് അര്‍ത്ഥസിദ്ധി. മനനത്തിലൂടെ ത്രാണം ചെയ്യുന്നതെന്തോ അതാണ് മന്ത്രം.

ഉള്ളിലെ പ്രപഞ്ചം

പ്രപഞ്ചത്തിന്റെ അജ്ഞേയമായ അമൂര്‍ത്തവും അഗോചരവുമായ രൂപങ്ങള്‍ നമ്മുടെ ഉള്ളില്‍ കുടികൊള്ളുന്നുണ്ട്. ജന്മവാസനകളില്‍നിന്നും മതപരമായ അറിവുകളില്‍നിന്നുമെല്ലാം ഉരുത്തിരിഞ്ഞ് നാം അറിയാതെ നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന പ്രാപഞ്ചികാവബോധം.
ഒരു അപകടമോ, അത്യാഹിതമോ, പ്രതിസന്ധിയോ മുഖാമുഖം കാണുമ്പോള്‍, പേടിക്കുമ്പോള്‍ എല്ലാം അമ്മേ, ഈശ്വരാ, ദൈവമേ, കൃഷ്ണാ, ദേവി എന്നിങ്ങനെ നാം അറിയാതെ തന്നെ വിളിച്ചുപോകുന്നുണ്ട്. സൃഷ്ടികൊണ്ടും മതബോധത്തില്‍നിന്നുമെല്ലാം ഉരുത്തിരിഞ്ഞതും ഉള്‍ക്കൊണ്ടതുമായ പ്രാപഞ്ചികവും ദൈവികവുമായ ശക്തികള്‍ നമ്മെ കാക്കുമെന്ന സ്വബോധമാണത്. ആ ദേവതാ ശക്തികളെ സ്തുതിക്കുന്നതും നാമങ്ങളും കീര്‍ത്തനങ്ങളും സ്മരിക്കുന്നതും ശുഭചിന്തനീയമായ ഒരു പ്രപഞ്ചശക്തിയെ കൂടുതല്‍ കൂടുതല്‍ ഉള്ളില്‍ നിറയ്ക്കുമെന്നാണ് ആചാര്യശ്രേഷ്ഠരുടെ മതം.

Related Posts