ശബരിമല സ്‌പെഷ്യല്‍
ശബരിമലയില്‍ ചെയ്യാന്‍ പാടില്ലാത്തവ

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടിയില്‍ കയറരുത്

പമ്പാനദി മലിനമാക്കരുത്

പമ്പാ സദ്യക്കു ശേഷം എച്ചിലിലകള്‍ പമ്പാ നദിയില്‍ ഒഴുക്കുന്നത് ആചാരമല്ല.

പമ്പയിലും സന്നിധാനത്തും ടോയിലെറ്റ്കള്‍ ഉപയോഗിക്കുക.

പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കരുത്.

വനനശീകരണത്തിനു കാരണമാകുന്ന ഒന്നും ചെയ്യാന്‍ പാടില്ല. ശബരിമല ക്ഷേത്രം പെരിയാര്‍ ടൈഗര്‍ റിസേര്‍വിലാണ് സ്ഥിതി ചെയ്യുന്നത്.

കാനന പാതയില്‍ കര്‍പ്പൂരാരാധന നടത്തിയവരും അടുപ്പ് കൂട്ടി ആഹാരം പാകം ചെയ്തവരും ശേഷം തീ അണയ്ക്കുക. കാട്ടുതീ ഉണ്ടാകാതെ നോക്കുക.

ശബരിമലയില്‍ പ്ലാസ്റ്റിക് കവറുകള്‍ കുപ്പികള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. അഥവാ ഉപയോഗിച്ചാല്‍ തിരികെ കൊണ്ട് പോകുക. മലയില്‍ വലിച്ചെറിയരുത്.

ശരംകുത്തിയില്‍ മാത്രം ശരക്കോലുകള്‍ നിക്ഷേപിക്കുക. ശബരീപീഠത്തിലോ മറ്റിടങ്ങളിലോ പാടില്ല.

ശബരിമലയില്‍ മദ്യപാനവും പുകവലിയും പാടില്ല.

പതിനെട്ടാംപടിയിലേക്ക് നാളീകേരം വലിച്ചെറിയരുത്.

Related Posts