സ്പെഷ്യല്‍
മൂവാറ്റുപുഴ ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രത്തിൽ തീർത്ഥോത്സവം 2022 ഡിസംബർ 29 മുതൽ 2023 ജനുവരി 6 വരെ

മൂവാറ്റുപുഴ ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രത്തിൽ  തീർത്ഥോത്സവം 2022 ഡിസംബർ 29 മുതൽ 2023  ജനുവരി 6 വരെ

വിളംബരപത്രികാപ്രകാaശനം നടത്തി

ജ്ഞാനപീഠം നേടിയ മഹാകവി അക്കിത്തത്തിന്റെ അക്കിത്തഭാഗവതം പാരായണം ചെയ്തുകൊണ്ട് നടക്കുന്ന പ്രഥമ സമ്പൂർണഭാഗവതസത്രത്തിനാണ് കേരളകാശി എന്ന് പ്രസിദ്ധമായ മൂവാറ്റുപുഴ ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രസന്നിധി വേദിയാവുന്നത്.  ശ്രീമദ്ഭാഗവതം മൂലഗ്രന്ഥത്തിലെ  ഓരോ ശ്ലോകങ്ങളും അതേ  ക്രമത്തിലും അതേ വൃത്തത്തിലുമാണ് മഹാകവി അക്കിത്തം വിവർത്തനം ചെയ്തിരിക്കുന്നത്.

തീർത്ഥോത്സവം എന്ന പേരിൽ നടക്കുന്ന ഈ  ആദ്ധ്യാത്മികോത്സവത്തിൽ  ശ്രീമദ്ഭാഗവതസത്രം, അക്കിത്തഭാഗവതപാരായണം, പൂജനീയ അച്യുതഭാരതി സ്വാമിയാർക്കു വരവേൽപ്, കലാസാഹിതീജ്ഞാനസന്ധ്യ, ഭക്തജനപങ്കാളിത്തത്തോടെ സമൂഹലക്ഷാർച്ചന എന്നിവയാണ് പ്രധാനമായുംനടക്കുക.  ശ്രീമദ്ഭാഗവതസത്രത്തിൽ  ബ്രഹ്മശ്രീ മാടശ്ശേരി നീലകണ്ഠൻ നമ്പൂതിരി പരമാചാര്യനും ഭാഗവതഭാഷണതിലകം ശ്രീ അരുണൻ ഇരളിയൂർ യജ്ഞാചാര്യനുമാവും.  അൻപതിലധികം വിശിഷ്ടവ്യക്തിത്വങ്ങൾ സത്രവേദിയെ സമ്പുഷ്ടമാക്കും.
അക്കിത്തത്തിന്റെ ഭവനമുൾപ്പെടെ നിരവധി വേദികളിൽ  അക്കിത്തഭാഗവത പാരായണം മുൻപ് സപ്‌താഹമായി നടന്നിട്ടുണ്ട് എങ്കിലും പൂർണമായ ചിട്ടയോടെ ഭാഗവതസത്രരൂപത്തിൽ ആദ്യമായാണ് അക്കിത്തഭാഗവതപാരായണം നടത്തുന്നത് .

ഡിസംബർ 29 നു രാവിലെ 5 :30  നു നടക്കുന്ന അഷ്ടദ്രവ്യമഹാഗണപതിഹോമത്തോടെ സമാരംഭിക്കുന്ന തീർത്ഥോത്സവത്തിന്റെ ആദ്യദിനത്തിൽ രാവിലെ 6 :30 മുതൽ  ഉച്ചയ്ക്ക് 1 മണിവരെ  സമ്പൂർണ നാരായണീയ പാരായണം നടക്കും. നാരായണീയ പാരായണത്തിൽ ആചാര്യ മാടശ്ശേരി ഹരിപ്രിയയോടൊപ്പം വിവിധ നാരായണീയ പാരായണ സമിതിയിലെ  അംഗങ്ങൾ പങ്കെടുക്കും.

29 നു വൈകിട്ട് 4 മണിക്ക്  ശ്രീ പ്രവീൺ കാമ്പ്രത്തിന്റെ ഭജനാമൃതത്തോടെ ആരംഭിക്കുന്ന സഭയിൽ ശ്രീമദ്ഭാഗവതസത്രത്തിന്റെ ഭദ്രദീപപ്രതിഷ്ഠയും മാഹാത്മ്യപ്രഭാഷണവും പൂജനീയ സ്വാമി കൃഷ്ണാത്മാനന്ദസരസ്വതി നിർവഹിക്കും. മഹാകവി അക്കിത്തത്തിന്റെ പുത്രൻ ശ്രീ അക്കിത്തം നാരായണൻ നമ്പൂതിരി ആശംസകളും അക്കിത്ത അനുസ്മരണവും നടത്തും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റ്  അനിൽ ദിവാകരൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും.

പൂജനീയ അച്യുതഭാരതിസ്വാമിയാർക്ക് വരവേൽപ്, ഭിക്ഷ, വച്ച് നമസ്ക്കാരം

തിരുവനന്തപുരം പദ്മനാഭസ്വാമിക്ഷേത്രത്തിലെ പുഷ്‌പാഞ്‌ജലിസ്വാമിയാർ പൂജനീയ അച്യുതഭാരതിസ്വാമിയാർക്ക് വരവേൽപ്, ഭിക്ഷ, വച്ച് നമസ്ക്കാരം എന്നിവയും  തീർത്ഥോത്സവത്തിന്റെ ഭാഗമായി ജനുവരി ഒന്നിന് നടക്കും.

പ്രഗത്ഭരായ ആചാര്യന്മാരുടെ  പ്രഭാഷണങ്ങൾ

സത്രദിനങ്ങളിൽ  യജ്ഞാചാര്യന്മാർക്കുപുറമേ ഡോ. പി . വി . വിശ്വനാഥൻ നമ്പൂതിരി, ശ്രീ പദ്മനാഭൻ ഇരിഞ്ഞാടപ്പിള്ളി , ശ്രീ സജീവ് മംഗലത്ത്, ശ്രീ ആയേടം കേശവൻ നമ്പൂതിരി, ശ്രീ കിഴക്കേടത്തു മാധവൻ നമ്പൂതിരി, ശ്രീ പുളിക്കാപ്പറമ്പ്  ദാമോദരൻ നമ്പൂതിരി, പുല്ലയിൽ ഇല്ലത്തു ശ്രീവത്സൻ നമ്പൂതിരി എന്നിവർ പ്രഭാഷണങ്ങൾ നടത്തും. ഭാഗവതസത്രത്തിൽ  ആചാര്യ ഹരിപ്രിയാ മാടശ്ശേരി, ശ്രീമതി അഞ്ജന അരുണൻ,  ശ്രീ മോഹനൻ മൂലയിൽ, ശ്രീ നീലകണ്ഠശർമ കുറിച്ചി, ശ്രീ പി കെ കൃഷ്ണശർമ എന്നിവർ സഹാചാര്യരാകും.

സത്രദിനങ്ങളിൽ വൈകിട്ട് കലാ-സാഹിതീ-ജ്ഞാനസന്ധ്യ

ഓരോദിവസവും പാരായണ പ്രഭാഷണ സമർപ്പണങ്ങൾക്കു ശേഷം സത്രവേദിയിൽ കലാ-സാഹിത്യ-സാംസ്കാരിക മേഖലയിൽ നിന്നുമുള്ളവർ നയിക്കുന്ന വിവിധ പരിപാടികൾ അരങ്ങേറും. ശ്രീ പ്രവീൺ കാമ്പ്രം നയിക്കുന്ന ഭജനാമൃതം, അമൃത ടെക്നോളജി വൈസ് പ്രസിഡന്റ് ശ്രീ വിനോദ് കിഴക്കേപ്പാട്ട് നയിക്കുന്ന അമൃതസല്ലാപം, ശ്രീ എൻ സോമശേഖരൻ നയിക്കുന്ന കഥകേൾക്കാം കുട്ടികളേ , ശ്രീ കലാമണ്ഡലം കാളിദാസനും സംഘവും അവതരിപ്പിക്കുന്ന കഥകളി എന്നിവയും ഇല്ലം കലാകേന്ദ്രത്തിന്റെ സോപാനസംഗീതനൃത്തലയവും, ഡോ. സി.ടി ഫ്രാൻസിസ് , ഡോ. ഹരികൃഷ്ണൻ, അസോ.പ്രൊഫ. ഇന്ദുലേഖ , ശ്രീ കിഴക്കേടത്തു മാധവൻ നമ്പൂതിരി എന്നിവർ പങ്കെടുക്കുന്ന ജ്ഞാനസംവാദം, അക്ഷരം സാഹിത്യവേദിയുടെ കവിയരങ്ങ് , ശ്രീമതി സരസമ്മ കെ നായർ, ശ്രീ സുധീർ ഇടമന എന്നിവരുടെ ശിഷ്യരായ 20  കുട്ടികൾ ചേർന്ന്  അവതരിപ്പിക്കുന്ന കാവ്യകേളിയും അക്ഷരശ്ലോകസദസ്സും  തുടങ്ങി വിവിധ പരിപാടികൾ സത്രവേദിയെ ധന്യമാക്കും. സത്രദിവസങ്ങളിൽ മധ്യാഹ്ന ഇടവേളകളിൽ മുൻകൂട്ടി അറിയിക്കുന്ന വിവിധ ആദ്ധ്യാത്‌മിക -കലാ സമിതികൾക്ക് വേദിയിൽ പരിപാടികൾ അവതരിപ്പിക്കാനും അവസരം ലഭിക്കും.

തിരുവാതിരദിനത്തിൽ ഭക്തജനപങ്കാളിത്തത്തോടെ സമൂഹ ലക്ഷാർച്ചന

തിരുവാതിരദിനത്തിൽ നടക്കുന്ന സമൂഹ ലക്ഷാർച്ചനയിൽ ഭക്തജനപങ്കാളിത്തത്തോടെയാണ് ലക്ഷാർച്ചന നടക്കുക എന്ന ഒരു പ്രത്യേകതയും  തീർത്ഥോത്സവത്തിനുണ്ട്. സത്രദിനങ്ങളിൽ ക്ഷേത്രമേൽശാന്തിയുടെ ആചാര്യത്വത്തിൽ അഷ്ടലക്ഷ്മീപൂജയും നടക്കുന്നതാണ്.  .

Related Posts