സ്പെഷ്യല്‍
തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ നടതുറപ്പ് മഹോത്സവം ഡിസംബര്‍ 19 മുതല്‍

ആലുവ: തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ മംഗല്യവരദായിനിയായ ശ്രീപാര്‍വ്വതീ ദേവിയുടെ നട തുറപ്പ് മഹോത്സവം 2021 ഡിസംബര്‍ 19 ഞായറാഴ്ച രാത്രി 8 മണി മുതല്‍ ഡിസംബര്‍ 30 വ്യാഴാഴ്ച രാത്രി എട്ട് മണി വരെ നടക്കും. മംഗല്യ തടസ്സവും ദാമ്പത്യ പ്രയാസങ്ങളും നേരിടുന്ന ഭക്തജനങ്ങള്‍ക്ക് തിരുവൈരാണിക്കുളത്തെത്തി ശ്രീ പാര്‍വ്വതി ദേവിയെ പ്രാര്‍ഥിക്കാം.

അഭീഷ്ട വരദായകനും ക്ഷിപ്രപ്രസാദിയുമായ ശ്രീ മഹാദേവന്‍ സ്വയംഭൂവായ ക്ഷേത്രത്തില്‍ ധനുമാസത്തിലെ തിരുവാതിരനാള്‍ മുതല്‍ പന്ത്രണ്ട് ദിവസം മാത്രമേ ശ്രീ പാര്‍വ്വതി ദേവിയെ ദര്‍ശിക്കുവാന്‍ സാധിക്കുകയുള്ളൂവെന്നാണ് ഇവിടുത്തെ പ്രത്യേകത.

ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക പൂജകള്‍ ക്ഷേത്രത്തില്‍ നടത്തും. ഉമാമഹേശ്വര പൂജ, വേളിഓത്ത്, സര്‍വ്വരോഗശമന മന്ത്രാര്‍ച്ചന, താലിക്കൂട്ടസമര്‍പ്പണം തുടങ്ങിയ പൂജകള്‍ക്ക് ഭക്തര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു.

ഉത്സവം ആരംഭിക്കുന്ന ദിവസമായ 2021 ഡിസംബര്‍ 19 ന് രാത്രി 8 മണി മുതല്‍ 10 മണി വരെയും 20 തിങ്കള്‍ മുതല്‍ 29 ബുധന്‍ വരെ രാവിലെ 4 മണി മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെയും 30 വ്യാഴാഴ്ച രാവിലെ 4 മണി മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 7.30 വരെയുമാണ് ക്ഷേത്രത്തിലെ ദര്‍ശന സമയം.

ഭക്തജനങ്ങള്‍ക്ക് സൗകര്യപ്രദമായ തീയതികളിലും സമയത്തും വെര്‍ച്വല്‍ക്യൂ വഴി ക്ഷേത്ര ദര്‍ശനം നടത്താവുന്നതാണ്. ക്ഷേത്ര ദര്‍ശനത്തിനും ഓണ്‍ലൈനായി വഴിപാടുകള്‍ ബുക്ക് ചെയ്യുന്നതിനുമായി www.thiruvairanikkulamtemple.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ജ്യോതിഷ ആത്മീയ അറിവുകള്‍ക്കായി ജ്യോതിഷ വാര്‍ത്തയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.
https://chat.whatsapp.com/LBtpfH3aErPEMifcA9S11Q

Related Posts