സ്പെഷ്യല്‍
സെപ്റ്റംബര്‍ 2ന് ഗുരുവായൂരപ്പന് മുന്നില്‍ തിരുമധുരം

ഗുരുവായൂര്‍: ഗുരുവായൂരപ്പ ഭക്തരുടെ കൂട്ടായ്മയായ ഗുരുവായൂര്‍ ക്ഷേത്രം ഓണ്‍ലൈന്‍ ലൈവ് പേജിന്റെ ആഭിമുഖ്യത്തില്‍ 2022 സെപ്റ്റംബര്‍ 2ന് ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തിരുമധുരം എന്ന പരിപാടി അരങ്ങേറുന്നു. വിവിധ ദേശങ്ങളില്‍നിന്നുള്ള ഗുരുവായൂരപ്പ ഭക്തരായ ഈ ഗ്രൂപ്പിലെ അംഗങ്ങളുടെ ഒത്തുചേരലുകൂടിയാണിത്. ഭക്തിഗാനസുധയും നൃത്തനൃത്തങ്ങളും ചടങ്ങിനോടനുബന്ധിച്ചുണ്ടാകും.

ക്ഷേത്രം തന്ത്രി ദിനേശന്‍ നമ്പൂതിരിപാട് ഭദ്രദീപം തെളിയിക്കും. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ദേവസ്വം അഡ്മിസിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, ക്ഷേത്രം കീഴ്ശാന്തിമാരായ കീഴേടം രാമന്‍ നമ്പൂതിരി, തിരുവാലൂര്‍ ശ്രീകുമാരന്‍ നമ്പൂതിരി, കൊടക്കാട് ഗോവിന്ദന്‍ നമ്പൂതിരി, സിനിമാതാരം ശിവജി ഗുരുവായൂര്‍, വിഗ്നേഷ് വിജയകുമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ഗുരുവായൂര്‍ ക്ഷേത്രം ഓണ്‍ലൈന്‍ ലൈവ് പേജിന്റെ ചീഫ് അഡ്മിന്‍ മധുമനയിലും നിഖില്‍ ഗുരുവായൂരും അറിയിച്ചു.

Related Posts