സ്പെഷ്യല്‍
ഇരുമ്പനം വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ആരംഭിച്ചു

തൃപ്പൂണിത്തുറ: ഇരുമ്പനം വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ആരംഭിച്ചു. ഡിസംബര്‍ 26ന് താലപ്പൊലി എഴുന്നള്ളിപ്പോടെ സമാപിക്കും. ഈ ദിവസങ്ങളില്‍ കളമെഴുതിപ്പാട് ഉണ്ടാകും. ഡിസംബര്‍ 26ന് മണ്ഡലതാലപ്പൊലി ദിവസം രാവിലെ ദേവീമാഹാത്മ്യ പാരായണം ഉദയാസ്തമന പൂജ എന്നിവ നടക്കും.

വൈകിട്ട് 6 നാണ് ദീപാരാധന. രാത്രി 8ന് താലപ്പൊലി എഴുന്നള്ളിപ്പ് നടക്കും. കളമെഴുതിപ്പാട്ട്, ഉദയാസ്തമനപൂജ, ത്രികാലപൂജ, ബിംബ നിറമാല, നിറമാല, ചുറ്റുവിളക്ക്, ശ്രീലകത്ത് സമ്പൂര്‍ണ നെയ് വിളക്ക്, ഗണപതി ഹോമം, അഷ്ടദ്രവ്യ ഗണപതി ഹോമം, ഒരുദിവസത്തെ പൂജ എന്നിവ ഭക്തജനങ്ങള്‍ക്ക് വഴിപാടായി ചെയ്യാവുന്നതാണ്. ശബരിമല തീര്‍ഥാടകര്‍ക്ക് ഇവിടെ വിരിവയ്ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്രാധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 92497 96100

ക്ഷേത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍:

Related Posts