സ്പെഷ്യല്‍
2021 ല്‍ ഓരോ നക്ഷത്രക്കാരുടെയും ഭാഗ്യദിനങ്ങളറിയാം

മനുഷ്യജീവിതം ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നിറഞ്ഞതാണ്. ഭാഗ്യവും നിര്‍ഭാഗ്യവും മാറിമാറിവരും. പുതുവര്‍ഷത്തില്‍ ഓരോ രാശിക്കാരുടെയും ഭാഗ്യദിനങ്ങള്‍ എന്നാണെന്നു നോക്കാം.

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

മേടം രാശിക്കാരുടെ 2021 ലെ ഭാഗ്യദിനം മാര്‍ച്ച് 26 നാണ്. ഈ ദിനം ഇവര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നദിനമാണ്. പ്രണയത്തിന് പ്രധാന്യം നല്‍കുന്ന ഈ രാശിക്കാര്‍ക്കിത് പ്രണയസാഫല്യത്തിന്റെ ദിനം കൂടിയാകും.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

ഇടവം രാശിക്കാരുടെ ഭാഗ്യദിനം ജനുവരി 17 ആണ്. ജീവിതത്തില്‍ ഉണര്‍വ്വിന്റെയും പ്രചോദനത്തിന്റെയും ദിവസമായിരിക്കുമിത്.

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)

മെയ് 31-നാണ് ഈ രാശിക്കാരുടെ ഭാഗ്യദിനം. ആഗ്രഹിച്ച പലകാര്യങ്ങളും നടക്കുന്ന ദിനമാണിത്.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

ഈ രാശിക്കാരുടെ ഭാഗ്യദിനം ജൂണ്‍ 23 ആണ്. സാമ്പത്തികമായും മാനസികമായും നേട്ടങ്ങളുടെ ദിനമാണിത്.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

ജൂലൈ 13 ആണ് ഈ രാശിക്കാരുടെ ഭാഗ്യദിനം. സാമ്പത്തിക ബാധ്യതകളെല്ലാം തന്നെ ഇല്ലാതാക്കുന്ന സമയമാണിത്. എല്ലാ ദിവസവും നിങ്ങള്‍ക്ക് ഉണ്ടാവുന്ന നേട്ടങ്ങളുടെ ആകെത്തുകയായിരിക്കും ചിങ്ങം രാശിക്ക് ഈ ദിനം.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

ഈ രാശിക്കാര്‍ക്ക് ഏറ്റവും ഭാഗ്യകരമായ ദിവസം ജൂലൈ 12 ആണ്. പ്രതിസന്ധികളെ ഇല്ലാതാക്കുന്നദിനമാണിത്.

തുലാക്കൂറ് (ചിത്തിര1/2,ചോതി,വിശാഖം3/4)

ഈ രാശിക്കാരുടെ ഏറ്റവും ഭാഗ്യ ദിവസം സെപ്റ്റംബര്‍ 6 ആണ്. വളരെയധികം നേട്ടങ്ങള്‍ വന്നുചേരുന്ന ദിനം കൂടിയാണിത്.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

ഈ രാശിക്കാരുടെ ഭാഗ്യദിനം നവംബര്‍ 17 ആണ്. നിങ്ങളുടെ ലക്ഷ്യം നിറവേറ്റുന്ന ഒരു ദിനമായാണ് ഇതിനെ കണക്കാക്കുന്നത്.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

ഈ രാശിക്കാരുടെ ഭാഗ്യദിനം മെയ് 21 ആണ്. ജീവിതത്തിലെ ഏറ്റവും മികച്ച ദിനമായിരിക്കുമിത്.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

മകരം രാശിക്കാരുടെ ഏറ്റവും ഭാഗ്യകരമായ ദിവസം ഓഗസ്റ്റ് 23 ആണ്. തൊഴില്‍പരമായി നേട്ടത്തിനു യോഗം.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

ഈ രാശിക്കാരുടെ ഏറ്റവും ഭാഗ്യകരമായ ദിവസം ഫെബ്രുവരി 11 ആണ്. അവസരങ്ങളുടെ ഈ ദിനം ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ കൊണ്ടുവരും.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

ഈ രാശിക്കാരുടെ ഏറ്റവും ഭാഗ്യകരമായ ദിവസം ജൂണ്‍ 21 ആണ്. ഭാഗ്യവും സമൃദ്ധിയും നിങ്ങളില്‍ വന്നുചേരുന്ന ദിനമാണിത്.

Related Posts