സ്പെഷ്യല്‍
തവിട്ടുമുത്തിക്ക് തവിട്ആടിച്ചാല്‍

കൊടുങ്ങല്ലൂര്‍ ശ്രീഭദ്രകാളി ക്ഷേത്രത്തിനു കിഴക്കുവശത്ത് നാലമ്പലത്തിന്റെ പുറംഭിത്തിയോടു ചേര്‍ന്ന് തറകെട്ടി പ്രതിഷ്ഠിച്ചിരിക്കുന്നതാണ് തവിട്ടുമുത്തിയെ. കിഴക്കോട്ട് അഭിമുഖമായാണ് പ്രതിഷ്ഠ. വലതുകൈയില്‍ നാന്ദകം വാളേന്തിയ ദേവിയുടേത് അഷ്ടബാഹുവിഗ്രഹമാണ്.

വെയിലും മഴയുമേറ്റിരിക്കുന്ന ദേവിക്ക് കോവിലോ മറയോ ഇല്ല. തുറന്ന സ്ഥലത്താണ് പ്രതിഷ്ഠ. ആദ്യകാലത്തെ ശിവക്ഷേത്രത്തോടനുബന്ധിച്ചുള്ള ദേവീവിഗ്രഹമാണിതെന്നാണ് കരുതപ്പെടുന്നത്. ഭദ്രകാളിയെ പ്രതിഷ്ഠിച്ച ശേഷം ഈ വിഗ്രഹം പുറത്തേക്ക് മാറ്റിയതാണെന്നാണ് വിശ്വസിക്കുന്നത്.

ഭദ്രകാളിയുടെ ഭാവങ്ങള്‍ തന്നെയാണ് തവിട്ടുമുത്തിക്കും. തവിട് ആടിക്കുകയാണ് ഇവിടത്തെ പ്രധാനവഴിപാട്. ചാലിയ സമുദായത്തില്‍പ്പെട്ടവര്‍ക്കാണ് ഇതിനുള്ള അവകാശം. തവിട്ടുമുത്തിക്ക് തവിട് ആടിയാല്‍ വിട്ടുമാറാത്ത ശ്വാസംമുട്ടലടക്കമുള്ള രോഗങ്ങള്‍ മാറുമെന്നാണ് വിശ്വാസം.

Related Posts