സ്പെഷ്യല്‍
ആ സമയം പല മേശാന്തിമാരും കരയാറുണ്ടത്രേ; ഗുരുവായൂരിലെ ‘താക്കോല്‍ ദാന’ ചടങ്ങ് ഇന്ന്

31.3.2022..ഗുരുവായൂർ അമ്പലത്തിലെ ഈ വർഷത്തെ ആദ്യത്തെ താക്കോൽ ദാന ചടങ്ങ്..

ഗുരുവായൂരപ്പന്റെ അമ്മ “മേശാന്തിയും”,അച്ഛൻ “തന്ത്രിയും” ആണെന്നാണ് സങ്കല്പം..കുളിപ്പിക്കുക,ഭക്ഷണം കൊടുക്കുക,അലങ്കരിക്കുക,ഉറക്കുക ഇതെല്ലാം ഒരു അമ്മ ചെയ്യുന്ന ശുഷ്കാന്തിയോടെ ആണത്രേ മേശാന്തി ചെയ്യുന്നത്.

ഗുരുവായൂരിലെ
“താക്കോൽ ദാന “ചടങ്ങ് …

മേശാന്തിയുടെ അധികാര ചിഹ്നം ആണ് താക്കോൽ കൂട്ടം..

പഴയ മേശാന്തി മാറി പുതിയ മേശാന്തി ചാർജ്ജ് എടുക്കുന്നതിന്റെ മുന്നോടി ആയാണ് “താക്കോൽ ദാന” ചടങ്ങ് നടക്കുന്നത്..ഗുരുവായൂർ അമ്പത്തിൽ 6 മാസം കൂടുമ്പോൾ ആണ് മേശാന്തി മാറ്റം നടക്കുന്നത്..അതിനാൽ കൊല്ലത്തിൽ 2 പ്രാവശ്യം ആണ് ഈ ചടങ്ങ് നടത്താറുള്ളത്…..മാർച്ച് 31നും,സപ്തമ്പർ 30നും…

രാത്രി അത്താഴ പൂജക്ക് ശേഷം ശിവേലി കഴിഞ്ഞ് അപ്പോഴത്തെ മേശാന്തി ശ്രീകോവിലിലേക്ക് കയറിയിരിക്കും…കേറണമെന്ന് നിർബന്ധമില്ല..പലരും അവിടെ കയറി പ്രാർത്ഥിച്ചു കൊണ്ടേയിരിക്കും… ഗുരുവായൂരപ്പന്റെ അത്താഴ പൂജക്ക് ശേഷം , രാത്രി ശിവേലിയുടെ 3 പ്രദക്ഷിണം കഴിഞ്ഞ് “ശാന്തി ഏറ്റ നമ്പൂതിരി” തിടമ്പ് അകത്ത് കൊണ്ട് വന്ന് വെക്കും….അതോടെ മേശാന്തി “കിണ്ടിയും”,”താക്കോൽ കൂട്ടവും
എടുത്ത് പുറത്തേക്ക് ഇറങ്ങും… പിന്നെ അദ്ദേഹത്തിന് അകത്ത് കയറാൻ അധികാരം ഇല്ല.. ശാന്തി ഏറ്റ നമ്പൂതിരി പിന്നീട് “തൃപ്പുക” കഴിക്കും..തൃപ്പുക കഴിഞ്ഞ് നട തുറന്നാൽ സ്ഥാനം ഒഴിയുന്ന മേശാന്തിയോട് ഊരാളൻ “മല്ലിശ്ശേരി” നമ്പൂതിരി താക്കോൽ കൂട്ടം വെള്ളക്കുടത്തിൽ നിക്ഷേപിച്ചോളൂ എന്ന് പറയും.. മേശാന്തി നമസ്ക്കാര മണ്ഡപത്തിൽ കയറി നമസ്ക്കരിച്ച് അവിടെ വെച്ചിരിക്കുന്ന വെള്ളിക്കുടത്തിൽ താക്കോൽ കൂട്ടം നിക്ഷേപിക്കും..അതിന് ശേഷം മേശാന്തി വെള്ളിക്കുടം എടുത്ത് ശ്രീകോവിലിന് ചുറ്റും ഒന്ന് പ്രദക്ഷിണം വെക്കും..ഊരാളൻ മല്ലിശ്ശേരി നമ്പൂതിരി ,തന്ത്രി നമ്പൂതിരിപ്പാട്,പുതിയ മേശാന്തി എന്നിവർ അദ്ദേഹത്തെ അനുഗമിക്കും.. എല്ലാവരും കൂടി പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം താക്കോൽ കൂട്ടം വീണ്ടും കുടത്തിൽ നിക്ഷേപിക്കും..അതിന് ശേഷം മേശാന്തി നമസ്ക്കാര മണ്ഡപത്തിൽ കയറി നമസ്ക്കരിക്കും….ഈ സമയം പല മേശാന്തിമാരും കരയാറുണ്ടത്രേ….ഒരമ്മക്ക് മകനെ വിട്ടു പിരിയുന്ന വേദനയാണത്രേ… നമസ്ക്കരിച്ച് കഴിഞ്ഞാൽ നിലവിലുള്ള മേശാന്തി മണ്ഡപത്തിൽ നിന്ന് താഴെ ഇറങ്ങും.

പിന്നീട് ഊരാളൻ മല്ലിശ്ശേരി നമ്പൂതിരി പുതിയ മേശാന്തിയെ നമസ്ക്കാര മണ്ഡപത്തിൽ കയറ്റി പലകയിൽ ഇരുത്തി താക്കോൽ നിക്ഷേപിച്ച കുടം അദ്ദേഹത്തിന് കൊടുക്കും…. പുതിയ മേശാന്തി
കുടവുമെടുത്ത് ശ്രീലകത്തേക്ക് കയറി ഗുരുവായൂരപ്പനെ നമസ്ക്കരിച്ച് താക്കോൽ കൂട്ടം തൃപ്പാദത്തിൽ സമർപ്പിച്ച് കിണ്ടിയുമായി പുറത്തേക്ക് ഇറങ്ങുന്നു..

ഈ ചടങ്ങ് നടക്കുമ്പോൾ തന്ത്രി നമ്പൂതിരിപ്പാട്‌ ,ഊരാളൻ മല്ലിശ്ശേരി നമ്പൂതിരി,ദേവസ്വത്തിലെ അത്യാവശ്യം ആൾക്കാർ, അടിയന്തരക്കാർ,(വാരിയർ,മാരാർ) പുതിയ മേശാന്തിയുടെ അത്യാവശ്യം ബന്ധുക്കളും നാലമ്പലത്തിൽ ഉണ്ടാകും..പിറ്റെ ദിവസത്തെ നിർമ്മാല്യ ദർശനം കൂടി കഴിഞ്ഞേ
ബന്ധുക്കൾ പോകാറുള്ളു..

ശ്രീലകത്ത് നിന്ന് ഇറങ്ങി പോകുമ്പോൾ പഴയ മേശാന്തിമാർക്ക് പലവിധ വികാരങ്ങൾ ആണത്ര … ഒരു അമ്മ കുട്ടിയെ എങ്ങനെ നോക്കുന്നുവോ അത് പോലെ കുളിപ്പിച്ച്,അലങ്കരിച്ച് ,ഭക്ഷണം കൊടുത്ത് ,ഉറക്കിയിരുന്ന മേശാന്തിക്ക് താക്കോൽ കയ്യിലുള്ളപ്പോൾ താൻ ഭഗവാന്റെ ആരൊക്കേയോ ആണെന്ന തോന്നലാണത്രേ..തോക്കോൽ കൂട്ടം കയ്യിലില്ലാതാവുമ്പോൾ താൻ ആരും അല്ലാതാവുന്നു എന്ന മനോ വികാരമാണത്ര” …ഈ മനോ വികാരങ്ങൾ മാറാൻ ദിവസങ്ങൾ എടുക്കുമത്രേ..

നിർമ്മല എസ് നമ്പൂതിരിപ്പാട്

Related Posts