സ്പെഷ്യല്‍
രാവിലെ ക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്യാനായാല്‍

ക്ഷേത്രങ്ങളുടെ മഹിമ നമ്മള്‍ ഭാരതീയര്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. മനസ്സിനും ശരീരത്തിനും ആശ്വാസം നല്‍കാന്‍ ക്ഷേത്രങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദിനവും ദൈവ സന്നിധിയില്‍ എത്തുമ്പോള്‍ നമുക്ക് ലഭിക്കുന്നത് വല്ലാത്ത ഒരു ആത്മീയ ഉണര്‍വ്വാണ്.മനസിന്റെ മുറിവുകളെ ഇല്ലായ്മ ചെയ്യുന്ന ക്ഷേത്രങ്ങള്‍ മനുഷ്യ മനസിലേക്ക് പകര്‍ന്ന് നല്‍കുന്ന പോസിറ്റീവ് എനര്‍ജിയും വളരെ വലുതാണ്.

ക്ഷേത്രമണിയുടെ ശബ്ദവും ഉയര്‍ന്ന് പൊങ്ങുന്ന ചന്ദന തിരിയുടെ സുഗന്ധവുമെല്ലാം മനുഷ്യ മനസിനെ ശാന്തമാക്കുന്നു. പ്രപഞ്ചം മുഴുവന്‍ വിളങ്ങുന്ന ഭഗവാന്‍ മൂര്‍ത്തിമദ്ഭാവത്തിലായിരിക്കുന്ന ഇടമാണ് ക്ഷേത്രം. പ്രയാസകരമായ ജീവിതത്തില്‍ അല്പസമയം ഈശ്വര ചിന്തയില്‍ മുഴുകുന്നതിനും മനസ്സും ശരീരവും ഏകാഗ്രമാക്കി ഈശ്വരനില്‍ ലയിക്കുന്നതിനും ഈ ഭഗവത് മൂര്‍ത്തീ ഭാവം നമ്മെ സഹായിക്കുന്നു.

ക്ഷേത്രം ശരീരമാണെങ്കില്‍ അതിനുള്ളിലെ ജീവചൈതന്യം ആയാണ് വിഗ്രഹങ്ങള്‍ കണക്കാക്കപ്പെടുന്നത്.ശാരീരിക മാനസിക ശുദ്ധിയോടെ മാത്രമല്ല തനതായ ആചാരാനുഷ്ഠാനങ്ങളോടും കൂടി മാത്രമേ ക്ഷേത്ര ദര്‍ശനം പാടുള്ളൂ എന്നാണ് വിധി. മോക്ഷപ്രാപ്തി പാപമോചനം ദുരിതശാന്തി മാനസിക സംതൃപ്തി ആന്തരിക ബലം തുടങ്ങിയ സാത്വിക ആവശ്യങ്ങള്‍ക്കോ ഇന്ദ്രിയ സുഖങ്ങളുടെ ലഭ്യത, ഭൗതിക സമ്പത്ത്, സുഖഭോഗങ്ങള്‍ തുടങ്ങിയവ ലഭിക്കുന്നതിനുള്ള രാജസഭാവം മുന്നിട്ടുനില്‍ക്കുന്ന ആവശ്യങ്ങള്‍ക്കോ ആയാണ് ഭൂരിഭാഗംപേരും ക്ഷേത്രങ്ങളില്‍ എത്തി ഈശ്വരാരാധന നടത്തുന്നത്.

ഏത് ക്ഷേത്രം ആയാലും പൊതുവായി പാലിക്കേണ്ട ചില ആചാര മര്യാദകളും അതാത് ക്ഷേത്രത്തിലെ ഉപാസനാമൂര്‍ത്തി കള്‍ക്കും മാത്രമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രത്യേക ആചാരങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. ആചാരങ്ങള്‍ക്ക് എല്ലാം അനുസരിച്ച് വേണം ക്ഷേത്ര സന്ദര്‍ശനം നടത്താന്‍. ഇതേ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts