നക്ഷത്രവിചാരം
സൂര്യന്റെ രാശിമാറ്റം; ജനുവരി 13 വരെ ഈ നക്ഷത്രക്കാര്‍ക്ക് അസാധാരണഫലങ്ങള്‍

നവഗ്രഹങ്ങളില്‍ രാജാവായ സൂര്യന്‍ ഡിസംബര്‍ 15 ചൊവ്വാഴ്ച രാത്രി 9:19 ന് സൂര്യന്‍ ധനു രാശിയിലേക്ക് കടന്നു. 2021 ജനുവരി 13 വരെ ഇവിടെ തുടരും. ഈ മാറ്റം ഓരോ നക്ഷത്രക്കാര്‍ക്കും എന്തുഫലങ്ങള്‍ നല്‍കുമെന്ന് നോക്കാം.

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

മേടം രാശിക്കാര്‍ക്ക് സമ്മിശ്രഫലങ്ങളാണ് അനുഭവപ്പെടുക. പ്രശസ്തി വര്‍ധിക്കും. രാജയോഗത്തിന് സമാനമായ അസാധാരണമായ ഫലങ്ങള്‍ക്കു യോഗമുണ്ട്. തൊഴില്‍മേഖലയില്‍ വന്‍ നേട്ടങ്ങള്‍ക്കു യോഗം. വിദ്യാര്‍ഥികള്‍ക്ക് അനുകൂല സമയം.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

ഈ കൂറുകാര്‍ക്ക് അത്രശുഭകരമായ കാലമല്ല. ജാഗ്രത പാലിക്കേണ്ട സമയമാണിത്. വരുമാനത്തില്‍ കുറവുണ്ടാകും. ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കും.

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)

ഈ കൂറുകാര്‍ക്ക് സമ്മിശ്രഫലങ്ങളുടെ കാലമാണിത്. ബിസിനസുകാര്‍ക്ക് അത്ര അനുകൂലമായ കാലമല്ല. കുടുംബ ജീവിതത്തില്‍ സന്തോഷകരമായ അനുഭവങ്ങളുണ്ടാകും. തൊഴില്‍ രംഗത്ത് അനുകൂലഫലങ്ങള്‍ ലഭിക്കും.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും. ശത്രുശല്യം ഇല്ലാതാകും. നിയമപരമായ കാര്യങ്ങളില്‍ വിജയം നേടും. സമൂഹത്തിലെ ഉന്നതരുമായി ഇടപെടാന്‍ അവസരം വന്നുചേരും. കുടുംബാംഗങ്ങളുമായി നല്ല ബന്ധം പുലര്‍ത്താന്‍ ശ്രദ്ധിക്കണം.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

വരുമാനം വര്‍ധിക്കുന്ന കാലമാണിത്. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം. . കുടുംബാംഗങ്ങളുമായി നല്ല ബന്ധം പുലര്‍ത്താന്‍ ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

കുടുംബ ജീവിതത്തില്‍ പിരിമുറുക്കം ഉണ്ടാകും. വിദേശത്തുള്ളവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അവസരം ലഭിക്കും. തൊഴില്‍ മേഖലയില്‍ നേട്ടം. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. സര്‍ക്കാരില്‍നിന്നും ഗുണങ്ങള്‍ ലഭിക്കും.

തുലാക്കൂറ് (ചിത്തിര1/2,ചോതി,വിശാഖം3/4)

ഈ കൂറുകാര്‍ക്ക് അനുകൂലമായ കാലമാണിത്. ജോലി സ്ഥലത്തെ പ്രശസ്തി വര്‍ധിക്കും. സര്‍ക്കാരില്‍നിന്നും പൂര്‍ണ പിന്തുണ ലഭിക്കും. യാത്രകള്‍ ഗുണം ചെയ്യും. സര്‍ക്കാര്‍ മേഖലയില്‍നിന്നും നേട്ടങ്ങളുണ്ടാകും. ബിസിനസില്‍ വന്‍ നേട്ടങ്ങളുണ്ടാകും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

കഠിനാധ്വാനത്തിന്റെ ഗുണം ലഭിക്കും. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. കുടുംബത്തില്‍ സന്തോഷം വര്‍ധിക്കും. തൊഴില്‍ പരമായി നേട്ടങ്ങളുണ്ടാകും.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

ധനു കൂറുകാര്‍ ഈ കാലയളവില്‍ രാജയോഗം പ്രതീക്ഷിക്കാം. സമൂഹത്തില്‍ മാന്യമായ സ്ഥാനം ലഭിക്കും. പ്രശസ്തി വര്‍ധിക്കും. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും. ബിസിനസുകാര്‍ക്ക് അനുകൂലകാലം. ബിസിനസില്‍ നേട്ടങ്ങളുണ്ടാകും.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം. വരുമാനത്തില്‍ ഇവിടുണ്ടാകും. പ്രതികൂല സാഹചര്യങ്ങളില്‍ മുന്നോട്ട് പോകാനുള്ള ധൈര്യം നിങ്ങളിലുണ്ടാകും. അനാവശ്യയാത്രകള്‍ക്കു യോഗം. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയം. നിയമപരമായ കാര്യങ്ങളില്‍ വിജയമുണ്ടാകും.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. സമൂഹത്തിലെ ഉന്നതരുമായി ബന്ധം സ്ഥാപിക്കും. അത് ഭാവിയില്‍ നിങ്ങള്‍ക്ക് ഫലപ്രദമാണെന്ന് തെളിയും. സര്‍ക്കാരില്‍നിന്നും നേട്ടങ്ങളുണ്ടാകും.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

ഈ കൂറുകാര്‍ക്ക് പൊതുവേ അനുകൂലകാലമാണ്. ഔദ്യോഗിക ജീവിതത്തില്‍ പുരോഗതി കൈവരിക്കാന്‍ കഴിയും. ഉയര്‍ന്ന പദവി, ഉത്തരവാദിത്തങ്ങള്‍ എന്നിവ കൈവരും. ഈ കാലയളവ് നിങ്ങളുടെ വ്യക്തിജീവിതത്തിന് അനുകൂലമാണെന്ന് തെളിയും. കുടുംബത്തിന്റെ പിന്തുണ ലഭിക്കുന്നകാലം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം.

Related Posts